കളത്തിൽ അഹ്മദ് കുട്ടി മാസ്റ്റർ മക്കയിൽ നിര്യാതനായി

ജിദ്ദ: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ), അഞ്ചുമൻ തർഖീ ഉർദു പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായിരുന്ന കളത്തിൽ അഹ്മദ് കുട്ടി മാസ്റ്റർ മക്കയിൽ നിര്യാതനായി. ഹജ്ജ് നിർവഹിക്കാനെത്തിയ അദ്ദേഹം കർമങ്ങൾക്ക് ശേഷം അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

മലപ്പുറം പുളിക്കൽ സ്വദേശിയാണ്. കേരളത്തിലെ അധ്യാപക സംഘടനാ നേതാക്കളിൽ പ്രമുഖനായിരുന്നു. കേരള ഉർദു ട്രസ്റ്റ് അംഗം, ഉർദു പാഠപുസ്തക നിർമ്മാണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Tags:    
News Summary - kalathil ahmed kutty master obit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.