നജ്റാന്‍: കൈരളി കലാസാംസ്കാരിക വേദി ഈദ്-ഓണം ആഘോഷം സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി മുരളി മാന്നാര്‍ കലാ കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സോമന്‍ തിരുവല്ല അധ്യക്ഷത വഹിച്ചു. ഷേഖ് ഹമദ് മുഹമ്മദ് അല്‍ ഖത്താനി മുഖ്യാതിഥിയായിരുന്നു. കബീര്‍ അഹമ്മദ് ഒാണം^ഇൗദ് സന്ദേശം നൽകി. രാജു ജോസഫ് ആശംസ നേർന്നു. 11 ടീമുകള്‍ അണി നിരന്ന വടംവലി മത്സരം അരങ്ങേറി. വൈ.എം.സി നജ്റാന്‍ ടീം വിജയിച്ചു. വനിതകളുടെ വടംവലി, കുടമടി, തലയണ അടി എന്നിവ ആവേശകരമായിരുന്നു. ഒാണസദ്യയും വിളമ്പി. കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. കൈരളി വൈസ്പ്രസിഡൻറ് രഘു വട്ടംകുളത്തിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം സോമന്‍ തിരുവല്ല ഉദ്ഘാടനം ചെയ്തു. തോമസ് ജോണ്‍ ആശംസ നേർന്നു. ജോ.സെക്രട്ടറി ഷിബു കടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് സോമന്‍ തിരുവല്ലയെ ചടങ്ങിൽ ആദരിച്ചു. ഉത്തമന്‍ ചാലില്‍ പൊന്നാടയണിയിച്ചു. മുരളി മാന്നാര്‍ സ്വാഗതവും നീഷ് മനോഹര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.