ജിദ്ദ: വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് തിങ്കളാഴ്ച നടക്കും. സൽമാൻ രാജാവിനുവേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ചടങ്ങിന് മേൽനോട്ടം വഹിക്കും. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, നയതന്ത്ര ഉദ്യോഗസ്ഥർ, മന്ത്രിമാർ, പണ്ഡിതന്മാർ എന്നിവർ ചടങ്ങിൽ പെങ്കടുക്കും. റോസ് വാട്ടർ കലർത്തിയ സംസം ഉപയോഗിച്ചാണ് കഅ്ബയുടെ അകവും ചുമരുകളും കഴുകുക. കഅ്ബ കഴുകുന്നതിനുള്ള വസ്തുക്കൾ ഇരുഹറം കാര്യാലയം ഒരുക്കിയിട്ടുണ്ട്.
കിങ് അബ്ദുൽ അസീസ് രാജാവിെൻറ കാലം തൊട്ട് ഇന്നോളം കഅ്ബ പരിപാലിക്കുന്നതിന് വലിയ ശ്രദ്ധയാണ് സൗദി ഭരണകൂടം നൽകിവരുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. അടുത്തിടെയാണ് കഅ്ബയുടെ പതിവ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.