?????????? ???????????? ???????

ആദ്യ ഉംറ ജുനൈദിനു വേണ്ടി; പ്രാർഥനാ നിറവിൽ സൈറയും ജലാലുദ്ദീനും

മക്ക: കഅ്​ബയുടെ ചാരത്തണഞ്ഞപ്പോൾ അവർ ആദ്യമായി പ്രാർഥിച്ചത് കൊല്ലപ്പെട്ട മകൻ ജുനൈദിനു​ വേണ്ടി. അവരുടെ ആദ്യ ഉ ംറയും മകനു വേണ്ടിയായിരുന്നു. പശുവിറച്ചിയുടെ പേരിൽ തല്ലിക്കൊലക്കിരയായ ഹരിയാന വല്ലഭ്ഗഢിലെ ജുനൈദി​​​​​​െൻറ മാതാപിതാക്കൾ സൈറയും ജലാലുദ്ദീനും ഇത്തവണ ഹജ്ജിന്​ എത്തിയിരിക്കുകയാണ്​. വിശുദ്ധ ഹജ്ജ് നിർവഹിക്കണം, മകന്​ നീത ി കിട്ടാനായി പ്രാർഥിക്കണം, പുണ്യ റസൂലിനോട് സലാം പറയണം ഇൗ മൂന്ന് ആഗ്രഹങ്ങളാണ്​ തങ്ങൾക്കുള്ളതെന്ന്​ മാതാപിതാക്കൾ പറഞ്ഞു. 2017ലെ െപരുന്നാൾ വേളയിലായിരുന്നു രാജ്യം നടുങ്ങിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്​. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലാണ്​ ഇരുവരും തീർഥാടനത്തിനെത്തിയത്​​. ഈ മാസം ഏഴിന് മദീനയിൽ ഇറങ്ങിയ ഇവർ മദീന സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച രാത്രിയാണ്​ മക്കയിലെത്തിയത്​. ഉംറ നിർവഹിച്ച സന്തോഷത്തിലാണ് മാതാപിതാക്കൾ.

ആദ്യ ഉംറ ജുനൈദ്​ മോ​​​​​​െൻറ പേരിലാണെന്ന് നിറകണ്ണുകളോടെ അവർ പറഞ്ഞു. മക്കയിൽ വന്നിറങ്ങിയ ഇവരെ മലയാളി വളൻറിയർമാരായിരുന്നു സ്വീകരിക്കാനെത്തിയത്. അതവർക്ക്​ ഇരട്ടി സന്തോഷമുണ്ടാക്കി. തങ്ങൾക്ക്​ ജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയത് മലയാളികളാണെന്ന് ജലാലുദ്ദീൻ പറഞ്ഞു. ജീവിതമാർഗത്തിനായി ഉപയോഗിക്കുന്ന ടാക്‌സി കാർ വാങ്ങിത്തന്നത്​ ഒരു മലയാളിയാണ്​. മക​​​​​​െൻറ പേരിൽ മദ്രസ ഉണ്ടാക്കുന്നതും മലയാളികളാണ്. ആ സ്നേഹം അവർ മക്കയിലെത്തിയ സമയത്തും അനുഭവിച്ചറിഞ്ഞു. സമ്മാനം നല്‍കിയാണ് മലയാളി വളൻറിയര്‍മാര്‍ അവരെ സ്വീകരിക്കാന്‍ എത്തിയത്. ഹറമിലും ബില്‍ഡിങ്ങിലും എപ്പോഴും സഹായത്തിനും മലയാളി വളൻറിയർമാർ കൂടെയുണ്ട്​.

ജുനൈദ്


ജീവിതാവസാനം വരെ മക​​​​​​െൻറ നീതിക്കായി പോരാടണം, ഇനി മറ്റൊരു മോനും ഇങ്ങനെയൊന്ന് ഉണ്ടാവാതിരിക്കാനാണ് ഞങ്ങളുടെ പോരാട്ടവും പ്രാർഥനയും. അതിനായി കുറേപേർ ഞങ്ങളോടൊപ്പമുണ്ട്. നിയമ സഹായം നൽകുന്നതും കോടതി ഫീസ് നൽകുന്നതും മലയാളികളാണെന്ന് അവർ ഓർത്തു. സ്വന്തം പണം സ്വരുക്കൂട്ടിയാണ് ഹജ്ജിനെത്തിയത്. ആദ്യ തവണ അപേക്ഷ നൽകിയപ്പോൾ തന്നെ ഹജ്ജിന് അവസരം കിട്ടിയത് ഭാഗ്യമായെന്ന്​ ഇരുവരും പറഞ്ഞു. ഹറമിനടുത്ത് അജിയാതിലാണ് ഇവരുടെ താമസം. ഡല്‍ഹി വിമാനത്താവളം വഴി എത്തിയ ഇവര്‍ ഹജ്ജ്​ കഴിഞ്ഞ്​ അടുത്ത മാസം 18ന് നാട്ടിലേക്കു മടങ്ങും.

Tags:    
News Summary - junaid parents-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.