ജുബൈൽ ഫനാതീറിൽ  ഭൂചലനം 

ജുബൈൽ:  ജുബൈൽ മേഖലയിൽ പലയിടങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. റോയൽ കമീഷൻ ഏരിയയായ ഫനാതീറിൽ വ്യാഴാഴ്​ച രാവിലെ 10 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഓഫീസുകളിൽ നിന്നും മാളുകളിൽ നിന്നും ആളുകളെ പുറത്തേക്ക് മാറ്റി. വാഹനങ്ങൾ നിശ്​ചലമാക്കി. തുടർചലനം ഉണ്ടായാൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് അറിയിപ്പ് നൽകി. അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം ജുബൈൽ നഗരത്തിൽ കുലുക്കം അനുഭവപ്പെട്ടില്ല. 
 

Tags:    
News Summary - jubail-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.