ച​രി​ത്ര​ന​ഗ​രി​യാ​യ ജി​ദ്ദ​യി​ൽ നേ​ര​ത്തെ ന​ട​ന്ന സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ കാ​ണാ​നെ​ത്തി​യ ജ​ന​ക്കൂ​ട്ടം (ഫ​യ​ൽ ചി​ത്രം)

ച​രി​ത്ര​ന​ഗ​രി​യാ​യ ജി​ദ്ദ​യി​ൽ സാം​സ്കാ​രി​ക വ​സ​ന്തം ‘ന​മ്മു​ടെ വേ​ന​ൽ, ന​മ്മു​ടെ വ​ഴി’ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ജി​ദ്ദ: സം​സ്കാ​ര​വും ച​രി​ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വേ​ന​ല​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ളോ​ടെ ച​രി​ത്ര​ന​ഗ​രി​യാ​യ ജി​ദ്ദ സ​ജീ​വ​മാ​കു​ന്നു. കേ​വ​ലം കാ​ഴ്ച​ക​ൾ​ക്ക​പ്പു​റം ക​ല​യും സാ​ങ്കേ​തി​ക​വി​ദ്യ​യും അ​റി​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ജി​ദ്ദ​യി​ൽ ‘ന​മ്മു​ടെ വേ​ന​ൽ, ന​മ്മു​ടെ വ​ഴി’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത പൈ​തൃ​ക​ത്തെ സ​മ​കാ​ലി​ക അ​ന്ത​രീ​ക്ഷ​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ സ​മു​ദ്ര പൈ​തൃ​ക​വും ചെ​ങ്ക​ട​ലി​ലൂ​ടെ രൂ​പ​പ്പെ​ട്ട സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന റെ​ഡ് സീ ​മ്യൂ​സി​യ​ത്തി​ൽ ‘സ​ങ്ക​ൻ ട്ര​ഷേ​ഴ്സ്’ പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര​സ​ഞ്ചാ​ര ച​രി​ത്രം, മു​ങ്ങി​പ്പോ​യ ക​പ്പ​ലു​ക​ൾ, അ​ടി​ത്ത​ട്ടി​ലെ പു​രാ​വ​സ്തു പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടാം. ഇ​തി​െൻറ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ 25 മു​ത​ൽ 29 വ​രെ മ്യൂ​സി​യ​ത്തി​ൽ ‘റെ​ഡ് സീ ​ലാ​ബ്’ സ​മ്മ​ർ ക്യാ​മ്പും ന​ട​ക്കും.

ചെ​ങ്ക​ട​ലി​നെ ഒ​രു ജീ​വ​നു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റി കു​ട്ടി​ക​ൾ​ക്ക് ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഗ​ണി​തം എ​ന്നി​വ സം​വേ​ദ​നാ​ത്മ​ക​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ഇ​ത് അ​വ​സ​ര​മൊ​രു​ക്കു​ന്നു. ക​ല​യും സാ​ങ്കേ​തി​ക​വി​ദ്യ​യും ഇ​ഴ​ചേ​രു​ന്ന ടീം​ലാ​ബ് മ്യൂ​സി​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന ഡി​ജി​റ്റ​ൽ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി, ഗി​ൽ​ഡി​ങ് (സ്വ​ർ​ണ​പ്പ​ണി), ചെ​മ്പ് കൊ​ത്തു​പ​ണി, ത​ടി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് നി​റം ന​ൽ​ക​ൽ തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി സാ​വി​യ ’97-ൽ ​പ്ര​ത്യേ​ക ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഡി​സൈ​ൻ, ആ​ർ​ക്കി​ടെ​ക്ച​ർ, പ്രോ​ഗ്രാ​മി​ങ്, ന​വീ​ക​ര​ണം എ​ന്നി​വ സ​മ​യോ​ചി​ത​മാ​യി സം​യോ​ജി​പ്പി​ച്ചു കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യു​ള്ള വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ളാ​ണ് ശ​ർ​ബ​ത്‌​ലി ക​ൾ​ച്ച​റ​ൽ ഹൗ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ‘ജി​ദ്ദ സീ​സ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പും’ നി​ര​വ​ധി സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. പൈ​തൃ​ക​വും ആ​ധു​നി​ക​ത​യും സ​ർ​ഗാ​ത്മ​ക​മാ​യി സ​മ്മേ​ളി​ക്കു​ന്ന ഈ ​വേ​ന​ൽ​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ ജി​ദ്ദ​യു​ടെ ച​രി​ത്ര​പ​ര​മാ​യ മൂ​ല്യം എ​ടു​ത്തു കാ​ണി​ക്കു​ന്ന​തോ​ടൊ​പ്പം, സാം​സ്കാ​രി​ക ടൂ​റി​സം രം​ഗ​ത്ത് ന​ഗ​ര​ത്തി​ന്റെ പ്രാ​ധാ​ന്യം കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

Tags:    
News Summary - ച​രി​ത്ര​ന​ഗ​രി​യാ​യ ജി​ദ്ദ​യി​ൽ സാം​സ്കാ​രി​ക വ​സ​ന്തം ‘ന​മ്മു​ടെ വേ​ന​ൽ, ന​മ്മു​ടെ വ​ഴി’ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.