ജുബൈൽ മലയാളി സമാജം വനിത വിങ് ഭാരവാഹികൾ സമാജം അംഗങ്ങളോടൊപ്പം
ജുബൈൽ: വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വനിതകളെ ഏകോപിപ്പിച്ച് ജുബൈൽ മലയാളി സമാജം വനിത വിങ് രൂപവത്കരിച്ചു.
സമാജം പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും സജീവതയും നൽകുക എന്നതാണ് പുതിയ വിങ്ങിന്റെ ലക്ഷ്യം. ജുബൈൽ ക്ലാസിക് റസ്റ്റാറന്റിൽ നടന്ന രൂപവത്കരണ യോഗം, രക്ഷാധികാരി നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ഭാരവാഹികളുടെ പട്ടിക മറ്റൊരു രക്ഷാധികാരിയായ മൂസ അറക്കൽ പ്രഖ്യാപിച്ചു.
ഈ വർഷം സമാജം നടത്തിയ വിവിധ പരിപാടികളുടെ വിലയിരുത്തലും ആഘോഷവും നടന്നു.
‘ഓണനിലാവ്’ പരിപാടിയുടെ ഭാഗമായി സമാജം ലോഗോ, പൂക്കളമായി രൂപപ്പെടുത്തിയ നീതു, രാജേഷ് ദമ്പതികൾ, പരിപാടികൾ നിയന്ത്രിച്ച ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, അഖിൽ, തിരുവാതിര പരിശീലനം നൽകിയ ശാലിനി ടീച്ചർ, നോർക്ക രജിസ്ട്രേഷൻ കാര്യങ്ങളിൽ സഹകരിച്ച അഷറഫ് നിലമേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെയും സമാജം അംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. സമാജം വൈസ് പ്രസിഡന്റ് അബി ജോൺ അധ്യക്ഷത വഹിച്ചു.
മുബാറക് ഷാജഹാൻ, നവീൻ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ്, ഷൈലകുമാർ, നജീബ് നസീർ വക്കം, രഞ്ജിത് എന്നിവർ നേതൃത്വം നൽകി. ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ആശ ബൈജു (പ്രസി), നീതു രാജേഷ് (ജന.സെക്ര), സോണിയ മോറിസ് (ട്രഷറർ), അന്നമ്മ സൂരജ്, ധന്യ ഫെബിൻ (വൈസ് പ്രസിഡന്റുമാർ), സിനി സന്തോഷ്, ബിബി രാജേഷ് (ജോ.സെക്രട്ടറിമാർ), ശാലിനി ദീപേഷ് (സാംസ്കാരിക വിഭാഗം സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.