മലർവാടി സുലൈ സോൺ സംഘടിപ്പിച്ച കുട്ടികളുടെ ‘അഹ്‌ലൻ റമദാൻ’ പരിപാടി

അഹ്‌ലൻ റമദാൻ: കുട്ടികളുടെ ആവേശകരമായ സംഗമം സംഘടിപ്പിച്ച് മലർവാടി സുലൈ സോൺ

റിയാദ്: റമദാനെ വരവേൽക്കാനായി മലർവാടി സുലൈ സോൺ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. അസീസിയ മനഖ് കിങ്​ അബ്​ദുൽ അസീസ് പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. സുലൈ സോണൽ കോഓഡിനേറ്റർ ഫൈസൽ കൊല്ലം ഉദ്ഘാടനം ചെയ്തു. റമദാൻ ആത്മീയ വിശുദ്ധിയുടെയും സഹനത്തി​െൻറയും കരുണയുടെയും മാസമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. റമദാന്‍റെ മഹത്വം മനസിലാക്കി ജീവിതത്തിൽ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലർവാടി മെൻറർ ഉമർ മാഷ് കുട്ടികളുമായി റമദാന്റെ പ്രാധാന്യത്തെക്കുറിച്ച് സൗഹൃദ സംവാദം നടത്തി. നോമ്പി​െൻറ ആത്മാർഥത, ഖുർആൻ പാരായണത്തി​െൻറ മഹത്വം, നന്മകളിൽ മുന്നിട്ടുനിൽക്കേണ്ടതി​െൻറ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം സ്നേഹത്തോടെ മറുപടി നൽകി.

അസീസ് പൊറ്റശ്ശേരിയുടെ നേതൃത്വത്തിൽ വിവിധ കളികളും വിനോദപരിപാടികളും സംഘടിപ്പിച്ചു. ആവേശകരമായ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സന്തോഷവും സഹകരണവും നിറഞ്ഞ അന്തരീക്ഷം പരിപാടിയെ കൂടുതൽ സജീവമാക്കി. റിഷാദ് എളമരം, റംസിയ അസ്‌ലം, താഹിറ ഹഫീസ്, മുംതാസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Ahlan Ramadan - Malarvadi Sulai Zone gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.