ഫോക്കസ് ഖോബറിന്റെ പുതിയ ഭാരവാഹികൾ

ഫോക്കസ് ഇന്റർനാഷണൽ അൽഖോബാർ ഡിവിഷന് പുതിയ നേതൃത്വം

ദമ്മാം: ഫോക്കസ് ഇന്റർനാഷണൽ അൽഖോബാർ ഡിവിഷന്റെ പുതിയ പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്​ദുള്ള എടവണ്ണ, അൻസാർ കടലുണ്ടി എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഷെനിൽ നിലമ്പൂർ (ഡിവിഷനൽ മാനേജർ), റിയാസ് ബഷീർ (ഓപ്പറേഷൻ മാനേജർ), നഷാദ് നൂർ വണ്ടൂർ (അഡ്മിൻ മാനേജർ), ഷെബീൻ ഫവാസ് (ഫിനാൻസ് മാനേജർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഇവരെ കൂടാതെ 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

സംഘടനയുടെ ലക്ഷ്യങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ച് ഫോക്കസ് ഇൻറർനാഷനൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഫോക്കസ് നടത്തിവരുന്ന ഇടപെടലുകളും വരാനിരിക്കുന്ന ഭാവി പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. യുവതലമുറയെ സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് നടന്ന സെഷനിൽ വരാനിരിക്കുന്ന പരിപാടികളെക്കുറിച്ച് ഇവൻറ്​ മാനേജർ എ.പി. അബ്​ദുൽ റഹ്​മാൻ വിശദീകരിച്ചു. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവാക്കളെ ഏകോപിപ്പിക്കുന്നതിനുമുള്ള വിവിധ കർമപദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.ഇ.ഒയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. പുതിയ ഭാരവാഹികൾക്ക് അംഗങ്ങൾ ആശംസകൾ നേർന്നു.

Tags:    
News Summary - Focus International Al Khobar Division gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.