സൗദി സ്ഥാപക ദിനാഘോഷങ്ങൾക്ക് ഖസ്ർ അൽഹുക്മ് (ദീര) അൽഅദ്ൽ സ്ക്വയറിൽ തുടക്കം കുറിച്ചപ്പോൾ

സൗദി സ്ഥാപക ദിനം: റിയാദിൽ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം

റിയാദ്: സൗദി അറേബ്യയുടെ ചരിത്രപ്പെരുമ വിളിച്ചോതുന്ന സ്ഥാപക ദിനാഘോഷങ്ങൾക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. റിയാദ് റോയൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബത്​ഹക്ക്​ സമീപം ഖസ്ർ അൽഹുക്മ് (ദീര) അൽഅദ്ൽ സ്ക്വയറിലാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

സൗദി ഭരണകൂടത്തിന്റെ ആദ്യകാലം മുതലുള്ള ചരിത്രയാത്രയും രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അടയാളപ്പെടുത്തുന്ന വിപുലമായ സാംസ്കാരിക-പൈതൃക കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ വിവരിക്കുന്ന ഡോക്യുമെൻററി പ്രദർശനങ്ങൾ സന്ദർശകർക്ക് പുതിയൊരു അനുഭവമാകും.

ദേശീയ ചരിത്രത്തെ അടുത്തറിയാൻ സഹായിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വരും ദിവസങ്ങളിലും അൽഅദ്ൽ സ്ക്വയറിൽ തുടരും. ‘വിബുക്ക്’ (WeBook) പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ വർഷവും ഫെബ്രുവരി 22-നാണ് സൗദി അറേബ്യ ഔദ്യോഗികമായി സ്ഥാപക ദിനം ആഘോഷിക്കുന്നത്. മൂന്ന് നൂറ്റാണ്ട് മുമ്പ്​ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടത്തിന് തറക്കല്ലിട്ടതി​ന്റെ സ്മരണ പുതുക്കലാണ് ഈ ദിനം.

പ്രധാന ആകർഷണങ്ങൾ

  • പരമ്പരാഗത സൗദി നൃത്തങ്ങൾ.
  • പുരാതന കരകൗശല വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും പ്രദർശനം.
  • ഫോട്ടോഗ്രാഫി പ്രദർശനവും ഫാൽക്കൺറിയും.
  • കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികൾ.
Tags:    
News Summary - Saudi Foundation Day: Extensive celebrations begin in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.