ജേഴ്സി പ്രകാശന ചടങ്ങിൽ ജുബൈൽ കേരള ക്രിക്കറ്റ് ടീം അംഗങ്ങൾ
യാംബു: ജുബൈൽ കേരള ക്രിക്കറ്റ് ക്ലബിന്റെ (ജെ.കെ.സി.സി) പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു. സ്പൈസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ ക്ലബ് അംഗങ്ങളും കുടുംബങ്ങളും സ്പോൺസർമാരും പങ്കെടുത്തു. ‘ഗൾഫ് മാധ്യമം’ റിപ്പോർട്ടർ ശിഹാബ് മങ്ങാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി ആളുകൾ ചുറ്റും ഉണ്ടായിരിക്കെ ഏകാന്തത അനുഭവിക്കുന്നവരായി മനുഷ്യർ മാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തന മേഖലയിൽ പത്ത് വർഷം പൂർത്തിയാക്കിയ ജെ.കെ.സി.സി പോലെയുള്ള പരസ്പരം ചേർത്ത് പിടിക്കുന്ന കൂട്ടായ്മകളാണ് അതിന് പരിഹാരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോൺസറായ ഇ.കെ.ഐ.എസ് അറേബ്യ കമ്പനി അഡ്മിൻ മാനേജർ സുജിത് രാജൻ, ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് അനീഷ് കൊല്ലത്തിന് ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. ക്ലബിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെ ഭാരവാഹികൾ വിശദീകരിച്ചു. ചടങ്ങിൽ അതിഥികളായി എത്തിയവർക്ക് ഷംനാസ്, സജർ എന്നിവർ ഉപഹാരം നൽകി.ക്ലബ് പ്രസിഡന്റ് ഷമീർ കൊല്ലം അധ്യക്ഷത വഹിച്ചു. ഷാനു, ഷജീർ, പ്രജോഷ്, അഷറഫ് മാമൻ, മാനു കോഴിക്കോട്, അനൂപ്, ഷമീർ കോഴിക്കോട്, ഫിറോസ്, നജീബ്, ആദിൽ, ഇർഷാദ്, അജ്മൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അനീഷ് കൊല്ലം സ്വാഗതവും അനസ് കൂട്ടായി, ഷാഹുൽ, റാഫി മനു എന്നിവർ നന്ദിയും പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ വിവിധ പട്ടണങ്ങളിലായി നടക്കാനിരിക്കുന്ന ടൂർണമെന്റുകളിൽ ജുബൈൽ കേരള ക്രിക്കറ്റ് ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.