ജു​ബൈ​ൽ കെ.​എം.​സി.​സി വ​നി​താ വി​ങ്ങി​നെ ഹോ​സ്പി​റ്റ​ൽ ഏ​രി​യ സെ​ക്ര​ട്ടേ​റി​യേ​റ്റ് ആ​ദ​രി​ച്ച​പ്പോ​ൾ 

ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​ന് സ്വീ​ക​ര​ണം ന​ൽ​കി

ജു​ബൈ​ൽ: ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ച വ​നി​താ വി​ങ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ സെ​ക്ര​ട്ടേ​റി​യേ​റ്റ് ആ​ദ​ര​വും സ്വീ​ക​ര​ണ​വും ന​ൽ​കി. ജു​ബൈ​ൽ സ്‌​പൈ​സ് റെ​സ്​​റ്റോ​റ​ൻ​റി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലാം ആ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജു​ബൈ​ൽ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ വ​നി​താ വി​ങ്ങി​ന് വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ വി​ഭാ​വ​നം ചെ​യ്യേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത യോ​ഗം വി​ല​യി​രു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സേ​വ​നം, വി​ദ്യാ​ഭ്യാ​സം, ശാ​ക്തീ​ക​ര​ണം, ആ​രോ​ഗ്യ ക്യാ​മ്പു​ക​ൾ, വി​വി​ധ സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ, കു​ടും​ബ-​സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​നി​താ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ജീ​വ​മാ​യി മു​ന്നോ​ട്ട് പോ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. സ്വീ​ക​ര​ണ ച​ട​ങ്ങി​ന് പി​ന്നാ​ലെ വ​നി​താ വി​ങ് അം​ഗ​ങ്ങ​ൾ കേ​ക്ക് മു​റി​ച്ചും മ​ധു​രം പ​ങ്കി​ട്ടും യു.​ഡി.​എ​ഫ് വി​ജ​യ​വും ആ​ഘോ​ഷ​മാ​ക്കി മാ​റ്റി.

പ​രി​പാ​ടി​യി​ൽ ജു​ബൈ​ൽ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ബ​ഷീ​ർ, സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ട്ടു​പാ​റ, ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് കൊ​ടു​വ​ള്ളി, സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, വി​വി​ധ ഏ​രി​യ നേ​താ​ക്ക​ളാ​യ ഷ​ഫീ​ക്ക് താ​നൂ​ർ, മു​ജീ​ബ് കോ​ഡൂ​ർ, പി.​എം.​ആ​ർ. ആ​സി​ഫ്, സ​ലാം മ​ഞ്ചേ​രി, സി​റാ​ജ്, നൗ​ഫ​ൽ തോ​ട്ടു​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ശാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഫൈ​റൂ​സ് കോ​ഡൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Jubail Hospital receives admission to KMCC Women's Wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.