ജിദ്ദ തിരുവിതാംകൂർ അസോസിയഷൻ (ജെ.ടി.എ) ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടിയിൽ നിന്ന്.

ജിദ്ദ തിരുവിതാംകൂർ അസോസിയഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയഷൻ (ജെ.ടി.എ) ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് വൃക്ഷം, കരോൾ ഗാനങ്ങൾ, ക്രിസ്മസ് പാപ്പായുടെ സമ്മാന വിതരണം, കലാപരിപാടികൾ എന്നിവ ഒരുക്കിയിരുന്നു.

ശിഹാബ് താമരക്കുളവും റാംകുമാർ തിരുവനന്തപുരവും ചേർന്നവതരിപ്പിച്ച ലഘുനാടകം, ഷാജി ജമാൽ കായംകുളം നേതൃത്വം നൽകിയ പുരാതന നാടകം എന്നിവ ശ്രദ്ധേയമായി. ചന്ദ്രു വിജേഷ്, ഷറഫ് പത്തനംതിട്ട, ആഷിർ കൊല്ലം, മുഹമ്മദ് റാഫി ആലുവ, റഷീദ് ഓയൂർ, ബഷീർ, റെജി കുമാർ, ജയൻ, സബീന റാഫി, അഫ്ര റാഫി, സൽവ നൗഷാദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

അലി തേക്കുതോട്, അനിൽ വിദ്യാധരൻ, നൗഷാദ് പൻമന, റഷീദ് ഓയൂർ, അയൂബ് ഖാൻ പന്തളം, ദിലീപ് താമരക്കുളം, മാഹീൻ കുളച്ചൽ, മാജ, മസൂദ്, നവാസ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷാനി മാജ, ഡെൻസൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.