കഴിഞ്ഞവർഷം തൊഴിൽ  നഷ്​ടമായവർ അഞ്ചരലക്ഷം

ജിദ്ദ: വിദേശികളായ 5,58,716 പേർക്ക്​​ 2017ൽ സൗദിയിൽ തൊഴിൽ നഷ്​ടമായി​. സോഷ്യൽ ഇൻഷുറൻസ്​ ജനറൽ ഒാർഗനൈസേഷ​​​െൻറ പുതിയ റിപ്പോർട്ടിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. ഇതേ കാലയളവിൽ തൊഴിൽ ​​രംഗത്തേക്ക്​ സ്വദേശികളായ 1,21,789 പേർ പ്രവേശിച്ചതായും റിപ്പോർട്ടിലുണ്ട്​. 2017 ആദ്യ പാദം സോഷ്യൽ ഇൻഷുറൻസിൽ രജിസ്​റ്റർ ചെയ്​ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്​. പിന്നീട്​ സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വർധിച്ച​​ു. ഇതേ കാലയളവിൽ രജിസ്​റ്റർ ചെയ്​ത വിദേശികളുടെ എണ്ണം 85,18,206 ൽ നിന്ന്​ 79,59,490 ആയി കുറഞ്ഞു​. ഏഴ്​ ശതമാനം കുറവ്​​. 

തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തി​​​െൻറ തൊഴിൽ നയമാറ്റവും സ്വദേശികൾക്ക്​ തൊഴിൽ ലഭിക്കുന്നതിന്​ അടുത്തിടെ നടപ്പാക്കിയ വിവിധ പദ്ധതികളുമാണ്​ സ്വദേശികളുടെ അനുപാതം കൂടാൻ കാരണം.  നിതാഖാത്തിലെ സ്വദേശി അനുപാതത്തിൽ വരുത്തിയ മാറ്റം, കച്ചവട കേന്ദ്രങ്ങളിലെയും ജ്വല്ലറികളിലേയും സ്വദേശിവത്​കരണം, വിവിധ സ്വയം തൊഴിൽ പദ്ധതികൾ, വിവിധ മേഖലകൾ പ്രത്യേകം നടപ്പാക്കിവരുന്ന സ്വദേശിവത്​കരണ പദ്ധതികൾ, ജോലിക്കാരായ സ്വദേശി വനിതകൾക്ക്​​ യാത്രക്കും കുട്ടികളുടെ പരിപാലനത്തിനും സഹായം നൽകിയതുമെല്ലാം തൊഴിൽ വിപണിയിൽ സ്വദേശികളുടെ അനുപാതം കൂടാൻ കാരണമായെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - jobs-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.