ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ 6-8 ക്ലാസുകളിലെ ബോയ്സ് വിഭാഗം വർണാഭമായ പരിപാടികളോടെ മലയാള ദിനം ആഘോഷി ച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംവാദ മത്സരം, നാടൻപാട്ട് മത്സരം, കോൽക്കളി, ഒപ്പന, പരിചമുട്ടുകളി, മല യാള നാടകം എന്നീ കലാപരിപാടികൾ അരങ്ങേറി. മലയാളം ക്ലബ്ബിെൻറയും ലൈബ്രറിയുടെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. ജോയൽ സജു, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംവാദം. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. നജീബ് ഖൈസ് വിദ്യാർഥികൾക്ക് ലൈബ്രറി കാർഡ് വിതരണം ചെയ്തു. ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ ക്ലബ്ബ് സെക്രട്ടറിക്ക് പുസ്തകം നൽകി ലൈബ്രറി ഉദ്ഘാടനം ചെയ്തു. സംഘ ഗാനം, കോൽക്കളി, പരിചമുട്ടുകളി, ഒപ്പന തുടങ്ങിയ കലാപരിപാടികൾക്ക് മഹാദേവ്, സഹൽ, യോഹാൻ എന്നിവർ നേതൃത്വം നൽകി.
‘മഴക്കിനാവ്’ നാടകം ശ്രദ്ധേയമായി. ഷോൺ ജോസെഫ് നാടകത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. നജീബ് ഖൈസ്, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ, അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് അക്റം ഹെഡ്മാസ്റ്റർ നൗഫൽ പാലക്കോത്ത്, പ്രധാനാധ്യാപികമാരായ നഹീദ് ഫാത്തിമ, അംതുൽ റസാക്ക്, റാബിയ എന്നിവർ ആശംസ നേർന്നു. ആമി ഷിബു, ജസീല ശിഹാബ് എന്നിവർ മൽസരങ്ങൾക്ക് വിധികർത്താക്കളായി. ഗണേഷ് മാധവ് സ്വാഗതവും ശാദുൽ നന്ദിയും പറഞ്ഞു. അബ്ശാറിെൻറ നേതൃത്വത്തിൽ സ്വാഗതഗാനം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.