റിയാദ്: സൗദിയിൽ സംയോജിപ്പിച്ച ആദ്യ ജെറ്റ് വിമാനം കിരീടാവകാശി രാഷ്ട്രത്തിന് സമർപ്പിച്ചു. വിമാനത്തിെൻറ ഏതാനും ഭാഗങ്ങൾ സൗദിയിൽ തന്നെയാണ് നിർമിച്ചത് എന്നതും ഇതിെൻറ പ്രേത്യകതയാണ്. സൗദി സൈനിക വ്യവസായം സ്വദേശിവത്കരിക്കുന്നതിെൻറ ഭാഗമായാണ് ജെറ്റ് വിമാനം സ്വദേശി കരങ്ങളാൽ നിർമാണം ആരംഭിച്ചതെന്ന് ഉദ്‌ഘാടന വേളയിൽ കിരീടാവകാശി പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസിലാണ് എയര്‍ക്രാഫ്റ്റ് അനാവരണം ചെയ്തത്. പദ്ധതിയുടെ 70 ശതമാനം ജോലികളും പൂര്‍ത്തിയാക്കിയത് സൗദി യുവാക്കളാണ്. 22 ഓളം ഹോക്ക് ജെറ്റ് എയർക്രാഫ്റ്റുകളാണ് നിർമിച്ചത്. സൗദി യുവാക്കള്‍ക്ക് എയര്‍ക്രാഫ്റ്റ് നിർമാണത്തില്‍ പരിശീലനം നല്‍കുന്ന സൗദി-ബ്രിട്ടീഷ് പദ്ധതിയുടെ ഭാഗമായാണിവ നിർമിച്ചത്. രണ്ട് വര്‍ഷത്തെ പരിശീലനത്തിെൻറ ഭാഗമായാണ് എയര്‍ക്രാഫ്റ്റ് നിർമിച്ചത്. അന്താരാഷ്ട്ര പരിശീലകരായിരുന്നു ട്രൈനിംഗ് നല്‍കിയത്. 25 ദേശീയ കമ്പനികളും പരിശീലനത്തില്‍ സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.