യാംബു ഫൈറ്റേഴ്സ് കണ്ണൂർ ഫുട്ബാൾ ക്ലബ്ബിന്റ ജഴ്സി പ്രകാശനം
യാംബു: ഫൈറ്റേഴ്സ് കണ്ണൂർ ഫുട്ബാൾ ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ചെയ്തു.യാംബു പെപ്പർ പാലസ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ ഉദ്ഘാടനം ചെയ്തു. ജഴ്സി പ്രകാശനം സൗദി പൗരൻ അമീൻ അൽ ജുഹ്നി, ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സിയുടെ മുതിർന്നഅംഗം ശരീഫ് കണ്ണൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇബ്റാഹീം കുട്ടി പുലത്ത് (വൈ.ഐ.എഫ്.എ), ബിജു വെള്ളിയാമറ്റം (നവോദയ), ശങ്കർ ഇളങ്കൂർ (ഒ.ഐ.സി.സി), നിയാസ് യൂസുഫ് (മീഡിയവൺ) തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.
സി.പി ഷക്കീർ ഉളിക്കൽ സ്വാഗതവും അബ്ദുൽ ജലീൽ കപ്പ് നന്ദിയും പറഞ്ഞു. യാംബുവിലെ വിവിധ സാംസ്കാരിക, കായിക സംഘടനാ പ്രതിനിധികളും ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.