ജിദ്ദ: ഇന്ത്യൻ സ്കൂലെ വിവിധ പ്രശ്നങ്ങൾക്ക് മാന്യമായ പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്കൂൾ പാരൻറ് സ് ഫോറം (ഇസ്പാഫ്) ഇന്ത്യൻ കോൺസൽ ജനറലിനും റിയാദിലെ ഇന്ത്യൻ അംബാസഡർക്കും കത്ത് അയച്ചു. സൗദിയിലെ ഇന്ത്യൻ സ്കൂളുകള ിൽ മികച്ച അക്കാദമിക നിലവാരം പുലർത്തിയിരുന്നു ജിദ്ദ സ്കൂൾ ഇൗ അടുത്ത വർഷങ്ങളിൽ പിറകോട്ട് അടിച്ചുകൊണ്ടിരിക്കുകയാണെന്നും പഴയ പ്രതാപം വീണ്ടെടുക്കാൻ ക്രിയാത്മകമായ നടപടികൾ ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഉത്തരവാദിത്വബോധവും പരിചയവും അർപ്പണ മനോഭാവവുമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് മാസ്റ്റർമാർ, അധ്യാപക അധ്യാപകേതര ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിച്ചത് കൊണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ സ്കൂൾ സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഒന്നാമതായി നിലകൊണ്ടത്. എന്നാൽ സ്കൂളിൽ നിന്ന് മുൻ പ്രിൻസിപ്പൽ വിരമിക്കുകയും കൂടെ ചില മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്‌തതോടെ പതിയെ പതിയെ സ്കൂളിെൻറ ഗുണനിലവാരം കുറഞ്ഞു വരുന്നതാണ് കാണുന്നത്. ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പ്രധാന അധ്യാപകനായ നൗഫൽ പാലക്കോത്തിനെ തരംതാഴ്ത്തിയതിലൂടെ സംഭവിച്ചിരിക്കുന്നത്.
അദ്ദേഹത്തെ േപാലെ രണ്ട് ദശാബ്ദത്തോളം നീണ്ട പരിചയസമ്പത്തും കഴിവും പ്രാപ്തിയും അർപ്പണ ബോധവുമുള്ള ഒരാളെ മാറ്റി പകരം വരുന്നത് അത്രയും കാര്യങ്ങളെ നിലനിർത്തിപ്പോരാൻ പ്രാപ്തിയുള്ളവരല്ല എങ്കിൽ വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. ആൺ, പെൺ വിഭാഗങ്ങളിലായി മുതിർന്ന ക്ലാസുകളിൽ ഇപ്പോഴുണ്ടായിരുന്ന രണ്ട് ഹെഡ്മാസ്റ്റർമാരും കഠിനാധ്വാനത്തിലൂടെ അവരുടെ കഴിവുകൾ സ്കൂളിെൻറ ഉന്നമനത്തിനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് കുഞ്ഞുങ്ങളുടെ ഭാവി പന്താടുന്ന വിധത്തിലുള്ള തീരുമാനങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.