ജാഫർ നീറ്റുകാട്ടിൽ, മുസ്തഫ കാവുംപുറം, പി.പി. അബ്​ദുൽ മജീദ് കാട്ടിപ്പരുത്തി

ജിദ്ദ വളാഞ്ചേരി മുനിസിപ്പൽ കെ.എം.സി.സി പുനഃസംഘടിപ്പിച്ചു

ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷപദ്ധതികളിൽ മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള മുഴുവൻ പ്രവർത്തകരെയും അംഗങ്ങളാക്കാൻ ജിദ്ദ വളാഞ്ചേരി മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി തീരുമാനിച്ചു. മുനിസിപ്പൽതല ഉദ്ഘാടനം ഹംസ വട്ടപ്പാറക്ക് അപേക്ഷ ഫോറം നൽകി പ്രസിഡൻറ്​ ജാഫർ നീറ്റുകാട്ടിൽ നിർവഹിച്ചു.

പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. ബാവനു കുളമംഗലം ഉദ്ഘാടനം ചെയ്തു. നാസർ ചങ്ങമ്പള്ളി, ബഷീർ കുളമംഗലം, ടി.പി. ഷമീർ കാട്ടിപ്പരുത്തി, ഹംസ വട്ടപ്പാറ തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കാവുംപുറം സ്വാഗതവും മജീദ് കാട്ടിപ്പരുത്തി നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികളായി ജാഫർ നീറ്റുകാട്ടിൽ (പ്രസി), ബഷീർ കുളമംഗലം, അബൂബക്കർ, ബാവനു പരവക്കൽ, ഹംസ വട്ടപ്പാറ (വൈ. പ്രസി), മുസ്തഫ കാവുംപുറം (ജന. സെക്ര), ടി.പി. സമീർ കാട്ടിപ്പരുത്തി, നാസർ ചങ്ങമ്പള്ളി, സുബ്ഹാൻ തേക്കിൽ, സാബിർ താഴങ്ങാടി (സെക്ര), പി.പി. അബ്​ദുൽ മജീദ് കാട്ടിപ്പരുത്തി (ട്രഷ), ഇബ്രാഹിം ഹാജി പാറക്കൽ (ഉപദേശക സമിതി ചെയർ) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.