യു.കെ. മുസ്തഫ മാസ്റ്റർക്കുള്ള കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഉപഹാരം പ്രസിഡൻറ് ജാഫർ വെന്നിയൂർ നൽകുന്നു
ജിദ്ദ: ഉംറ തീർത്ഥാടനത്തിനായി സൗദിയിലെത്തിയ തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയും മുനിസിപ്പാലിറ്റി കൗൺസിലറുമായ യു.കെ. മുസ്തഫ മാസ്റ്റർക്ക് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി. ഇതോടൊപ്പം ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജീവ പ്രവർത്തകൻ കെ.കെ. മുസ്തഫയ്ക്ക് യാത്രയയപ്പും നൽകി.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജാഫർ വെന്നിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ജിദ്ദ സംസ്കൃതി ചെയർമാൻ സീതി കൊളക്കാടൻ, മണ്ഡലം ചെയർമാൻ പി.കെ. സുഹൈൽ, നേതാക്കളായ റഫീഖ് പന്താരങ്ങാടി, അബ്ദുസ്സമദ് പൊറ്റയിൽ, ഇബ്രാഹിം കുട്ടി നന്നമ്പ്ര, മുനീർ തലാപ്പിൽ, ഗഫൂർ പൂങ്കാടൻ എന്നിവർ ആശംസകൾ നേർന്നു.
സംഘടനാ രംഗത്തും സാമൂഹിക സേവന മേഖലയിലും യു.കെ. മുസ്തഫ മാസ്റ്റർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ നേതാക്കൾ അനുസ്മരിച്ചു. കെ.കെ. മുസ്തഫ പ്രവാസ ലോകത്ത് നൽകിയ സേവനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹത്തിെൻറ മടക്കം നാട്ടിലെ പുതിയ സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകട്ടെയെന്നും യോഗം ആശംസിച്ചു.
ചടങ്ങിൽ വെച്ച് യു.കെ. മുസ്തഫ മാസ്റ്റർക്കുള്ള ഉപഹാരം മണ്ഡലം പ്രസിഡൻറ് ജാഫർ വെന്നിയൂരും, കെ.കെ. മുസ്തഫയ്ക്കുള്ള സ്നേഹോപഹാരം ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടനും കൈമാറി. റഷീദ് കോഴിക്കോടൻ സ്വാഗതവും റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.