Posted On
date_range Updated On
date_range സ്റ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൗത്ത് ഭാരവാഹികൾ
ജിദ്ദ: തനിമ സാംസ്കാരികവേദിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബോയ്സ് വിഭാഗത്തിന്റെ പ്രസിഡന്റായി അഹമ്മദ് യാസീനെയും സെക്രട്ടറിയായി മുഹമ്മദ് യാസിറിനെയും ഗേൾസ് വിഭാഗത്തിന്റെ പ്രസിഡന്റായി ലൈഖ സലീമിനെയും സെക്രട്ടറിയായി ഇൽഹാം സിദ്ദീഖിനെയുമാണ് തെരഞ്ഞെടുത്തത്. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സ്റ്റുഡന്റ്സ് ഇന്ത്യ മീറ്റിൽ 'ലെറ്റസ് ഡിസൈൻ അവർ റമദാൻ' എന്ന വിഷയത്തിൽ തനിമ വൈസ് പ്രസിഡന്റ് കെ.എം. അനീസ് വിദ്യാർഥികളുമായി സംവദിച്ചു. അബ്ദുൽ സലാം മാസ്റ്റർ, മുഹ്സിന നജ്മുദ്ദീൻ എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.