????????? ???? ????? ????????? ????????? ????? ?????????

ജിദ്ദ കടലോര​ വികസന പദ്ധതി  ഉദ്​ഘാടനം നാ​ളെ 

ജിദ്ദ: ജിദ്ദ വടക്ക്​ കടലോര​ വികസന പദ്ധതിയുടെ നാല്​, അഞ്ച്​ ഘട്ടങ്ങളുടെ ഉദ്​ഘാടനം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ബുധനാഴ്​ച നിർവഹിക്കും. ചെങ്കടൽ തീരത്ത്​ 7,20,000 ചതുരശ്ര മീറ്ററിൽ നാല്​ കിലോമീറ്റർ നീളത്തിലാണ്​  കോർണിഷ്​ വികസന പദ്ധതി നടപ്പിലാക്കിയത്​. 800 ദശലക്ഷമാണ്​​ ചെലവ്​​. കടലിന്​ അഭിമുഖമായ ഭാഗങ്ങൾ താമസക്കാർക്കും സന്ദർശകർക്കും ഉല്ലാസത്തിനും മറ്റും സൗകര്യമായ വിധത്തിത്തിലാണ്​ വികസനം. 

വടക്ക്​ നൗറസ്​ റൗണ്ട്​ അബൗട്ട്​ മുതൽ ജുബൈർ ബിൻ ഹാരിസ്​  റോഡുവരെ നീണ്ട നിൽക്കുന്ന പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റിയാണ്​ നടപ്പിലാക്കിയിരിക്കുന്നത്​. മൊത്തം ആറ്​ ഘട്ടങ്ങളിലായാണ്​  കോർണിഷ്​ വികസനം നടപ്പിലാക്കുന്നത്​. നേരത്തെ മൂന്ന്​ ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്​. നാല്​,അഞ്ച്​ ഘട്ട ഉദ്​ഘാടനത്തിനു ശേഷം ആറാം ഘട്ടം ആരംഭിക്കും. ജുബൈർ ബിൻ ഹാരിസ്​ റോഡ്​ മുതൽ വടക്ക്​ മസ്​ജിദുറഹ്​മ വരെ നീണ്ടു നിൽക്കുന്നതാണ്​ ആറാംഘട്ടം.

Tags:    
News Summary - jeddah seashore-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.