ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സികളുടെ നി റം പച്ച നിറമായി അംഗീകരിച്ചതായി സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹീം അൽറുഅസാഅ് പറഞ ്ഞു. സിവിൽ ഏവിയേഷൻ അതോറിറ്റിക്കും പൊതു ഗതാഗത അതോറിറ്റിക്കുമായിരിക്കും വിമാനത്താവള ടാക്സികളുടെ പൂർണ നിയന്ത്രണം.
അപേക്ഷ സമർപ്പിച്ചാൽ ലൈസൻസ് നൽകുക, പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയവ അതോറിറ്റികളുടെ പരിധിയിലുൾപ്പെടും.
ഉപഭോക്താക്കൾക്കുള്ള സേവനവും പ്രത്യേകതകളും സംബന്ധിച്ച വിവരണം സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഒൗദ്യോഗിക സൈറ്റിൽ വിശദമായി വെളിപ്പെടുത്തുമെന്നും അതോറിറ്റി പറഞ്ഞു. ജിദ്ദ വിമാനത്താവള ടാക്സികളുടെ നിറം പച്ച നിറമാകുമെന്ന് നേരത്തേ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാലത് പരീക്ഷണമെന്നോണമാണെന്നും അനുബന്ധ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.