ജിദ്ദ: യമനിലെ ഹൂതി വിമതരിൽ നിന്ന് രക്ഷിച്ച ബാല സൈനികരെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ് റിലീഫ്) നേതൃത്വത്തിൽ പുരധിവസിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. മആരിബിലെ കെ.എസ് റിലീഫ് സെൻററിൽ 27 കുട്ടികളാണ് ഇപ്പോൾ ഉള്ളത്. ഇവർക്ക് ആവശ്യമായ വിദ്യാഭ്യാസവും സമൂഹത്തോട് ഇണങ്ങിച്ചേരാനുള്ള പരിശീലനവും നൽകികൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച 27 പേർക്കും പ്രത്യേക വിദ്യാഭ്യാസ ടൂറുകൾ സംഘടിപ്പിച്ചു. മആരിബിലെയും പരിസരത്തെയും ചരിത്ര, വിേനാദസഞ്ചാര മേഖലകളിൽ അവരെ കൊണ്ടുപോയി. യമനിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ളവരാണ് ഇൗ കുട്ടികൾ. പുനരധിവാസ പ്രവർത്തനത്തിെൻറ ആറാംഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. 80 പേരുള്ള വലിയ ബാച്ചിെൻറ ഭാഗമാണ് ഇവരും. ഇതിനകം 161 ബാല സൈനികരെ കെ.എസ് റിലീഫ് ഏറ്റെടുത്ത് പരിശീലിപ്പിച്ച് കുടുംബങ്ങൾക്ക് വിട്ടുനൽകിയിട്ടുണ്ട്. 2,000 കുട്ടികളെയും കെ.എസ് റിലീഫ് സംരക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.