റിയാദ്: തെൻറ ഹൃദയം കവർന്ന സൗദിയിലെ ആരാധകർക്ക് മംഗളം ആശംസിച്ച് ഗ്രീക്ക് സംഗീതജ്ഞൻ യാനി ജിദ്ദയിൽ അരങ്ങേറി. റാബിഗിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ ഒരുക്കിയ പ്രത്യേക വേദിയിൽ തെൻറ മാസ്മര താളങ്ങളുമായി യാനി നിറഞ്ഞപ്പോൾ ചെങ്കടൽ തീരത്തിന് അത് അവാച്യമായ അനുഭവമായി. ലോകം കണ്ട എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളായ യാനിയുടെ മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച സൃഷ്ടികൾ നേരിട്ട് അനുഭവിക്കാനാണ് ജിദ്ദവാസികൾക്ക് അവസരം ലഭിച്ചത്. കണ്ണിമ ചിമ്മാതെയും വേദിയിൽ നിന്ന് ഒരുനിമിഷം പോലും ശ്രദ്ധ പാളാതെയും അവർ തങ്ങൾക്ക് മുന്നിൽ ചുരുൾ നിവരുന്ന വിസ്മയത്തിന് സാക്ഷികളായി.
ജിദ്ദയിലെ അനുവാചകരുടെ േപ്രാത്സാഹനത്തിൽ ആവേശഭരിതനായി യാനി ഇടക്ക് നന്ദി ചൊല്ലി: ‘നിങ്ങൾ സ്നേഹം കൊണ്ടെെൻറ ഹൃദയം നിറച്ചിരിക്കുന്നു’. അർധരാത്രി അവസാനിച്ച പരിപാടിക്ക് ശേഷം പുലർച്ചെയോടെ യാനി ട്വീറ്റ് ചെയ്തു. ‘എന്തൊരു അവിശ്വസനീയ രാവാണിത്. എല്ലാകാര്യത്തിനും ഒരു ഒന്നാമതാകും ഉണ്ടാകുക. പക്ഷേ, ഇൗരാത്രി സാക്ഷ്യം വഹിച്ചത് സൗദിഅറേബ്യയിലെ നിരവധി ആദ്യങ്ങൾക്കാണ്. എത്ര മനോഹരമായ കാഴ്ച. ഒഴുകിച്ചൊരിയുന്ന സ്നേഹവും ആവേശവും കൊണ്ട് അവരെെൻറ ഹൃദയം നിറച്ചിരിക്കുന്നു‘.
വ്യാഴം രാത്രി നടന്ന ആദ്യ കച്ചേരിക്ക് ശേഷം ഇന്നലെയും അതേവേദിയിൽ രണ്ടാമതും യാനി എത്തി. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യാനി സൗദിയിലെത്തിയത്. രണ്ടാഴ്ച മുമ്പ് പരിപാടി ആദ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഡിസംബർ മൂന്നിനും നാലിനുമാണ് റിയാദിലെ കച്ചേരി. റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ സെൻററിലാണ് ആദ്യം പരിപാടി പ്രഖ്യാപിച്ചിരുന്നതെങ്കിലും സംഗീതപ്രേമികളുടെ അഭൂത പൂർവമായ പ്രതികരണത്തെ തുടർന്ന് കൂടുതൽ ആൾക്കാരെ ഉൾക്കൊളാൻ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിലേക്ക് മാറ്റി. ദമ്മാമിൽ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ േഫാർ വേൾഡ് കൾച്ചറിൽ ഡിസംബർ ആറ്, ഏഴ് തിയതികളിലാണ് യാനിയെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.