പ്രൊഫ. റെയ്‌നോള്‍ഡിനെ ജിദ്ദ പൗര സമൂഹം വേദനയോടെ അനുസ്മരിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം വിട പറഞ്ഞ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് അധ്യാപകനും  പ്രവാസി സംസ്‌കാരിക വേദി സ്ഥാപക ചെയർമാനുമായിരുന്ന പ്രൊഫ. റെയ്‌നോള്‍ഡ് ഇട്ടൂപ്പിനെ ജിദ്ദയിലെ പൊതു സമൂഹം വേദനയോടെ അനുസ്മരിച്ചു. പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച  അനുശോചന യോഗത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പൊതു രംഗത്തെ നിരവധി പേർ  പങ്കെടുത്തു. 

ജിദ്ദയിലെ മലയാളികളുടെ ഗുരുവും വിവിധ വിഷയങ്ങളിലുള്ള അവരുടെ മാര്‍ഗദര്‍ശിയുമായിരുന്നു റെയ്‌നോള്‍ഡെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. വിനയവും സൗമ്യതയും അദ്ദേഹത്തിൻറെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു. അരികു വൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക പീഡിത ജനവിഭാഗങ്ങളോടൊപ്പം നീതിക്കും മനുഷ്യ നന്മക്കുമായി അദ്ദേഹം നിലകൊണ്ടു. ജിദ്ദയിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമായി നിരവധി സ്നേഹ സൗഹൃദ ബന്ധങ്ങളെ കൂട്ടിയിണക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ഞെട്ടലോടെയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞതെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 

ഇസ്മായിൽ കല്ലായി അനുശോചന സന്ദേശം നൽകി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. വി.കെ. റഹൂഫ്, കെ.ടി.എ മുനീർ, ഡോ. ഇസ്മായിൽ മരുതേരി, പ്രൊഫ. ശ്രീറാം കുമാർ, മിർസ ശരീഫ്, ഖലീൽ പാലോട്, എ.എം.അബ്ദുല്ലക്കുട്ടി, സാജു ജോർജ്, നസീർ വാവക്കുഞ്ഞു, ഹസൻ ചെറൂപ്പ, കെ.ടി.അബൂബക്കർ, സലാഹ് കാരാടൻ, ബഷീർ വള്ളിക്കുന്ന്, മോഹൻ ബാലൻ, പി.എം. മായിൻ കുട്ടി, സാദിഖലി തുവ്വൂർ, , ഷിജി രാജീവ്, റുക്‌സാന മൂസ്സ, കബീർ കൊണ്ടോട്ടി, എം.അഷ്‌റഫ്, കെ.എം.ഷാജഹാൻ, അബ്ദുൽ കബീർ മുഹ്‌സിൻ, ബി.ആർ രാഗേഷ്, സഫറുള്ള മുല്ലോളി, , സുഹ്‌റ ബഷീർ, ഷിജി രാജീവ്, റുക്‌സാന മൂസ, രാധാകൃഷ്ണൻ കരുവമ്പൊയിൽ, രാജീവ് എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി നന്ദിയും പറഞ്ഞു.
 

Tags:    
News Summary - Jeddah Reynold Memoir-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.