ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച
വി.വി. പ്രകാശ് അനുസ്മരണപരിപാടിയിൽനിന്ന്
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ വി.വി. പ്രകാശ് അനുസ്മരണം നടത്തി. അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. സി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു.സത്യസന്ധതയുടെയും ആത്മാർഥതയുടെയും കഠിനാധ്വാനത്തിന്റെയും യഥാർഥ പ്രതീകമായ പ്രിയ നേതാവായിരുന്നു വി.വി. പ്രകാശെന്ന് അദ്ദേഹം പറഞ്ഞു. നവോദയ യുവജനവേദി കൺവീനർ ലാലു വേങ്ങൂർ അനുസ്മരിച്ചു.
മുജീബ് പാക്കട, ഇ.പി. മുഹമ്മദലി, ആസാദ് പോരൂർ, ഫൈസൽ മക്കരപറമ്പ്, ഫിറോസ് പോരൂർ, രഞ്ജിത് ആലപ്പുഴ, നാസർ കോഴിത്തൊടി, സി.ടി.പി. ഇസ്മാഈൽ, ആലി ബാപ്പു, ഷിബു കാളികാവ്, എം.ടി. അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടുകാവിൽ, സാജു റിയാസ്, ഗഫൂർ വണ്ടൂർ, അനസ് തുവ്വൂർ, സമീർ കാളികാവ്, പി.കെ. നാദിർഷ, ഷൗക്കത്ത് പുഴക്കാട്ടിരി, ഖാദർ കരുവാരകുണ്ട് എന്നിവർ സംസാരിച്ചു. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും ഉസ്മാൻ മേലാറ്റൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.