ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ, ഷംസുദ്ദീൻ ഹാജിക്ക് അപേക്ഷാ പത്രിക നൽകി സി.എം. അഹമ്മദ് ആക്കോട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.പി.സി.സിയുടെ നിർദേശപ്രകാരം അടുത്ത മൂന്ന് വർഷത്തേക്കുള്ള അംഗത്വ വിതരണ കാമ്പയിൻ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഔദ്യോഗികമായി ആരംഭിച്ചു. ജില്ല കമ്മിറ്റിയുടെ സജീവ പ്രവർത്തകനും സീനിയർ അംഗവുമായ ഷംസുദ്ദീൻ ഹാജിക്ക് അംഗത്വത്തിനുള്ള അപേക്ഷാ പത്രിക നൽകി ജില്ല മുൻ പ്രസിഡന്റ് സി.എം. അഹമ്മദ് ആക്കോട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ആസാദ് പോരൂർ അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ജില്ല കമ്മിറ്റി നേതാക്കളായ ഹുസൈൻ ചുള്ളിയോട്, ബാവ പേങ്ങാടൻ ചാലിയാർ, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു. നൗഷാദ് ചാലിയാർ സ്വാഗതവും ഇസ്മാഈൽ കൂരിപ്പൊയിൽ നന്ദിയും പറഞ്ഞു. ജിദ്ദയിലെ കോൺഗ്രസ് അനുഭാവികളായ മലപ്പുറം ജില്ലക്കാരായ ആളുകളിലേക്ക് പരമാവധി അംഗത്വ കാമ്പയിൻ സന്ദേശം എത്തിക്കുന്നതിന് വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ അംഗത്വ കാമ്പയിൻ പൂർത്തിയാക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 0564113528, 0551941296, 0564227549 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.