കൊച്ചി കൂട്ടായ്മ ജിദ്ദ കമ്മിറ്റി യോഗം
ജിദ്ദ: കൊച്ചി കൂട്ടായ്മ ജിദ്ദയുടെ 2025 പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്രസ്വ സന്ദർശനത്തിനെത്തിയ ചെയർമാൻ ജിബിൻ സമദ് കൊച്ചിയാണ് പ്രഖ്യാപനം നടത്തിയത്. 2025 ഫെബ്രുവരി മുതൽ ജൂലൈ വരെ ആദ്യഘട്ട അംഗത്വ കാമ്പയിൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഘടനയുടെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ വിഷു, ഈസ്റ്റർ, ഇഫ്താർ മീറ്റ് എന്നിവ മാർച്ചിൽ സംഘടിപ്പിക്കും.
കുടുംബ സംഗമങ്ങൾ, വിദ്യാഭ്യാസ സെമിനാറുകൾ, സാമൂഹികസേവന പരിപാടികൾ എന്നിവ കൂടുതൽ വിപുലീകരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ജനകീയപങ്കാളിത്തം വർധിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയേകുന്നതിനുമായി റിയാസ് ഇസ്മയിലിനെ ജീവകാരുണ്യ ഉപകൺവീനറായി തെരഞ്ഞെടുത്തു. പ്രഖ്യാപനയോഗത്തിൽ കൊച്ചി കൂട്ടായ്മ ജിദ്ദ പ്രസിഡൻറ് സനോജ് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ അലി സ്വാഗതവും ട്രഷറർ ബാബു മുണ്ടൻവലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.