ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റിന്റെ ഫിക്സ്ച്ചർ പ്രകാശനം കിസ്മത് മമ്പാട് നിർവഹിക്കുന്നു

ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി 'സോക്കർ ഫെസ്റ്റ്' ഫിക്സ്ച്ചർ പ്രകാശനം

ജിദ്ദ: നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റായ 'സോക്കർ ഫെസ്റ്റ്' ന്റെ ഫിക്സ്ച്ചർ പ്രകാശനപരിപാടി സംഘടിപ്പിച്ചു..ഷറഫിയ ക്വാളിറ്റി ഹോട്ടലിൽ നടന്ന പരിപാടി ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറർ സി.എം അബ്ദുറഹ്മാൻ, ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം, മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ, സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, ജെ.എഫ്.എഫ് പ്രതിനിധി നിഷാദ് വയനാട്, വാഹീദ് സമൻ (റയാൻ കാഫ് ലോജിസ്റ്റിക്സ്), മുസ്തഫ (വിജയ് മസാല) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ബിനു മുണ്ടക്കയം ടൂർണമെന്റ് വിശദാംശങ്ങളും, ടെക്നിക്കൽ കമ്മിറ്റി അംഗം അഷ്ഫർ ബൈലോ അവതരണവും നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇസ്ഹാഖ് പരപ്പനങ്ങാടി ഫിക്സ്ച്ചർ നറുക്കെടുപ്പ് നിയന്ത്രിച്ചു.

വെറ്ററൻസ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഫ്രൈഡേ ഫ്രീക് ജിദ്ദ ടീം സോക്കർ എഫ്സി ടീമുമായും വിജയ് മസാല ബി എഫ് സി ടീം ഏഷ്യൻ ടൈംസ് ജിദ്ദ എഫ് സി ടീമുമായും ഹിലാൽ എഫ് സി ടീം ജെ.എസ്. സി. ഷീറ സീനിയർസ് ചാമ്സ് എഫ് സി ടീം സമാ യുണൈറ്റഡ് ടീമുമായി ഏറ്റുമുട്ടും. സീനിയർ ടൂർണമെന്റ് ആദ്യ റൗണ്ട് മത്സരങ്ങൾ സമാ യുണൈറ്റഡ് ടീം അറബ് ഡ്രീംസ് ടീമുമായും സംസം റെസ്റ്റോറന്റ് ടീം അൽ അംരി ഗ്രൂപ്പ് ടീമുമായും റീം എഫ്.സി ടീം ബ്ലാക്‌ഹാക് എഫ്. സി ടീമുമായും അബീർ എക്സ്പ്രസ് ടീം യെല്ലോ ആർമി ടീമുമായും മാറ്റുരക്കും.

നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് നടക്കുക. സീനിയർ ടൂർണമെന്റിലെ വിജയികൾക്ക് കെ.എ.എഫ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും, റണ്ണേഴ്സ് അപ്പിന് വിജയ് മസാല സ്പോൺസർ ചെയ്യുന്ന ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.'ഫുട്ബാളാണ് ലഹരി, കളിക്കളമാണ് ആവേശം' എന്ന മുദ്രാവാക്യവുമായി മെയ് 2 മുതൽ 23 വരെ (നാല് വെള്ളിയാഴ്ചകളിൽ) ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തി ലാണ് ടൂർണമെന്റ് അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു.

8 പ്രമുഖ സീനിയർ ടീമുകളും 8 വെറ്ററൻസ് ടീമുകളുമാണ് ടൂർണ മെന്റിൽ മാറ്റുരക്കുന്നത്. ചടങ്ങിൽ ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും അനസ് കൂരാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah Navodaya Sharafiya Area Committee 'Soccer Fest' fixture release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.