ജിദ്ദ: കോവിഡ് ദുരിതത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ജിദ്ദ നവോദയ ഒരുക്കിയ ചാർട്ടേഡ് വിമാനം ജിദ്ദയിൽനിന്ന് കൊച്ചിയിലേക്ക് പറന്നു. നവോദയക്ക് അനുമതി ലഭിച്ച 10 വിമാനങ്ങളില്‍ ആദ്യത്തേതായിരുന്നു സ്പൈസ് ജെറ്റിെൻറ ജിദ്ദ-കൊച്ചി വിമാനം. ഒമ്പത് കൈക്കുഞ്ഞുങ്ങള്‍, ആറ് ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ട 38 പേർ, മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായ 10 പേര്‍, വിസ കാലാവധി പൂര്‍ത്തിയായ 12 പേർ എന്നിങ്ങനെ 175 പേരായിരുന്നു യാത്രക്കാർ.
ജിദ്ദക്ക് പുറമെ അബഹയില്‍നിന്നുള്ള ഏതാനും നഴ്സുമാരും കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആദ്യമായാണ് ഒരു പ്രവാസി സംഘടന സൗദിയില്‍നിന്ന് വളരെ കുറഞ്ഞ നിരക്കിൽ വിമാനം ചാർട്ടർ ചെയ്തതെന്ന് സംഘാടകർ അറിയിച്ചു. വിവിധ സംഘടനകൾ 2500 മുതല്‍ 2750 വരെ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോള്‍ വെറും 1950 റിയാല്‍ മാത്രമെ നവോദയ ഈടാക്കിയിരുന്നുള്ളൂവെന്നും അവർ അറിയിച്ചു.
ജിദ്ദയിൽനിന്ന് വീണ്ടും കണ്ണൂര്‍, കൊച്ചി, കോഴിക്കോട് എയർപോർട്ടിലേക്ക് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വന്ദേഭാരത് മിഷൻ വിമാനങ്ങൾ നന്നേ ചുരുങ്ങിയപ്പോൾ സ്വാഭാവികമായും ഉയർന്നുവന്ന ആവശ്യം പൂര്‍ത്തീകരിക്കാനാണ് നവോദയ മുന്നിട്ടിറങ്ങിയതെന്നും സൗദി ആരോഗ്യ മന്ത്രായത്തിെൻറയും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും കോവിഡ് പ്രോട്ടോകോളുകളും നടപടികളും പാലിച്ചുകൊണ്ടാണ് ചാർട്ടേഡ് വിമാന സർവിസുകൾ നടത്തുന്നതെന്നും ജിദ്ദ നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിെൻറ തികഞ്ഞ അനാസ്ഥയാണ് ഈ അവസ്ഥക്ക് കാരണമെന്നും പ്രവാസികളോടുള്ള അവജ്ഞ അവസാനിപ്പിക്കണമെന്നും എന്നാൽ അവസരം മുതലാക്കി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു പ്രവാസികളെ പിഴിയാന്‍ ചില സംഘടനകള്‍ മുന്നിട്ടിറങ്ങിയത് ഏറെ ഖേദകരമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.