ജിദ്ദ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽനിന്ന്
ജിദ്ദ: ജിദ്ദ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ 250ാമത് മീറ്റിങ്ങും ഓണാഘോഷവും സംഘടിപ്പിച്ചു. ജില്ല 104 ഡയറക്ടർ ടോസ് മാസ്റ്റർ ബാലസുബ്രഹ്മണ്യൻ, ഡിവിഷൻ എച്ച് ഡയറക്ടർ ടോസ്റ്റ് മാസ്റ്റർ റൈഹാനത് സഹീർ, മുൻ ജില്ല ഡയറക്ടർമാരായ റാഷിദ് അലി, സജി കുര്യാക്കോസ്, ബഷീർ അമ്പലവൻ എന്നിവർ പങ്കെടുത്തു. ഓണസദ്യക്ക് പുറമെ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഓണപ്പാട്ടുകൾ, കവിത പാരായണം തുടങ്ങിയ കലാപരിപാടികൾ ശ്രദ്ധേയമായി. ഗായകരായ ഹരീഷ്, ജേക്കബ് കുര്യൻ, അനീസ് ബാബു, സന്തോഷ്, അബ്ദുൽ കരിം, ഇസ്മായിൽ, സിമി അബ്ദുൽ കാദർ എന്നിവർ ഗാനമലപിച്ചു.
ടോസ്റ്റ് മാസ്റ്റർ യോഗ പരിപാടികളിൽ തയാറാക്കിയ പ്രസംഗത്തിൽ ബഷീർ കുപ്പിയാനും നിമിഷപ്രസംഗത്തിൽ അബ്ദുൽ കാദർ ആലുവ, ഷിബു തിരുവനന്തപുരം, രിസാന മണപ്പാട്ടിൽ എന്നിവരും പ്രസംഗ മൂല്യനിർണയത്തിൽ അബ്ദുൽ റഷീദ് തൊടിയിലും വിജയികളായി. ക്ലബ് പ്രസിഡന്റ് കൃപ കുരുങ്ങാട്ട് വൈസ് പ്രസിഡന്റ്റുമാരായ ബഷീർ കുപ്പിയാൻ, മുഹമ്മദ് സമീർ കുന്നൻ, സർജന്റ് അറ്റ് ആംസ് ഷഹീൻ മുഹമ്മദ്, സെക്രട്ടറി ദീപ സ്റ്റാൻലി, ട്രഷറർ നാസിയ മെഹർ, മുൻ പ്രസിഡന്റുമാരായ നജീബ് വെഞ്ഞാറമൂട്, സഹീർ അബ്ദുൽ കാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.