ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​​ സൗ​ജ​ന്യ ബ​സ്​​യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ൾ

ജിദ്ദ: ഉംറ തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്ന ബസ് സർവിസിെൻറ പരീക്ഷണ ഒാട്ടം തുടങ്ങി. യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിൽഗ്രിംസ് സർവിസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്താണ് ബസ് സർവിസ് ആരംഭിച്ചത്. തിരക്ക് കുറക്കുന്നതിനും യാത്രക്ക് കൂടുതൽ ഒാപ്ഷനുകൾ നൽകുന്നതിനും കൂടിയാണ്. ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചുമാണ് ബസ് സർവിസ്.

നുസ്‌ക്, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ഉംറ ബുക്ക് ചെയ്‌തവർക്കായിരിക്കും സേവനം ലഭിക്കുക. ഒരാഴ്ച മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകർക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യൻ പിൽഗ്രിംസ് സർവിസ് പ്രോഗ്രാമിെൻറയും ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറയും സഹകരണത്തോടെയാണ് സൗജന്യയാത്ര ആരംഭിച്ചിരിക്കുന്നത്.

വിമാനത്താവള ടെർമിനൽ നമ്പർ ഒന്നിൽനിന്ന് പുറപ്പെടുന്ന ബസ് മക്കയിലെ കുദായ് സ്റ്റോപ്പിലാണ് ആദ്യമെത്തുക. പിന്നീട് ഹറമിനടുത്ത് കിങ് അബ്ദുൽ അസീസ് വഖഫ് സ്റ്റോപ്പിലെത്തും. രാവിലെ 10 മുതൽ രാത്രി 10 വരെ ഒരോ രണ്ട് മണിക്കൂറിലും മക്കയിലേക്ക് ബസുണ്ടാകും. മടക്കയാത്ര ആരംഭിക്കുന്നത് ഹറമിനടുത്ത് കിങ് അബ്ദുൽ അസീസ് വഖഫ് സ്റ്റേഷനിൽനിന്നാണ്. ഉച്ചക്ക് രണ്ടുമുതൽ രാത്രി 12 വരെ ഒാരോ രണ്ട് മണിക്കൂറിൽ മടക്കയാത്ര സർവിസുണ്ടാകും.

Tags:    
News Summary - Jeddah-Makkah free bus travel for pilgrims has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.