കൊച്ചിയിലേക്കുള്ള സൗദിയ വിമാനം എട്ടര മണിക്കൂർ വൈകി

ജിദ്ദ: ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള സൗദിയ വിമാനം എട്ടര മണിക്കൂർ വൈകി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 11.30ന് പുറപ്പെട്ടത്.

ബോർഡിങ് ഉൾപെടെ നടപടികൾ പുർത്തിയായ ശേഷമാണ് വിമാനം പുറപ്പെടാൻ അനിശ്ചിതമായി വൈകിയത്. സുരക്ഷ കാരണങ്ങളാൽ വൈകുന്നു എന്ന് മാത്രമായിരുന്നു അധികൃതരുടെ വിശദീകരണമെന്ന് യാത്രക്കാർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണമുണ്ടായിരുന്നു.

Tags:    
News Summary - Jeddah-Kochi Saudia Flight Delayed in 8 Hours -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.