ഒരു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുസ്തഫ ഹുദവി കൊടക്കാടിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ മെമേൻറാ ആക്ടിങ്ങ് പ്രസിഡൻറ് സി.കെ.എ. റസാഖ് മാസ്റ്റർ കൈമാറുന്നു
ജിദ്ദ: ഒരു പതിറ്റാണ്ടിലേറെ ജിദ്ദ പ്രവാസി സമൂഹത്തിലെ മത രാഷ്്രടീയ സാംസ്കാരിക രംഗങ്ങളിൽ അറിവിെൻറ പാഠങ്ങൾ പകർന്ന് നൽകി പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുസ്തഫ ഹുദവി കൊടക്കാടിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രവാസ ലോകത്ത് ചെറിയ കാലം കൊണ്ട് ഒരു പ്രബോധകെൻറ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
അകവും പുറവും ലാളിത്യ ജീവിതം നയിച്ച അദ്ദേഹം ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി ഖുർആൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.ജിദ്ദ കെ.എം.സി.സിയുടെ പാഠശാലയുടെയും ഫിറ്റ് ജിദ്ദയുടെയും വാരാന്ത്യ ക്ലാസുകൾക്കും അദ്ദേഹം നേതൃത്വം നൽകി. ചെമ്മാട് ദാറുൽ ഹുദ യൂനിവേഴ്സിറ്റിയിൽനിന്ന് മത ബിരുദത്തോടൊപ്പം പൊളിറ്റിക്കൽ സയൻസിൽ ബിരുദവും മധുര യൂനിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ മാസ്റ്റർ ബിരുദവും നേടി. 12 വർഷമായി ജിദ്ദയിൽ ബിൻലാദിൻ കമ്പനിയിലെ ജോലി രാജിവെച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ജിദ്ദ കെ.എം.സി.സിയിലും ജിദ്ദ ഇസ്ലാമിക് സെൻററിലും സജീവ സാന്നിധ്യമായിരുന്ന ഹുദവിക്ക് ജിദ്ദ കെ.എം.സി.സിയുടെ മെമേൻറാ ആക്ടിങ്ങ് പ്രസിഡൻറ് സി.കെ.എ. റസാഖ് മാസ്റ്ററും ഉപഹാരം ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും കൈമാറി. കെ.എം.സി.സി നാഷനൽ സെക്രട്ടറിയറ്റ് അംഗം ഉബൈദുല്ല തങ്ങൾ യാത്രയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ നിസാം മമ്പാട്, റിയാദ് കെ.എം.സി.സി നേതാവ് അലവിക്കുട്ടി ഒളവട്ടൂർ, ഹുദവി ബിരുദധാരികളുടെ കൂട്ടായ്മയായ ഹാദിയ കമ്മിറ്റി സെക്രട്ടറി നജ്മുദ്ദീൻ ഹുദവി, കെ.എം.സി.സി പാഠശാല ചുമതലയുള്ള ശിഹാബ് താമരക്കുളം, ഫിറ്റ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പുകയൂർ, എ.കെ. ബാവ, ജലാൽ തേഞ്ഞിപ്പലം, ഷബീർ അലി, ഹുസൈൻ കരിങ്ക, മജീദ് കള്ളിയിൽ, നൗഫൽ ഉള്ളാടൻ എന്നിവർ ആശംസ നേർന്നു. ഹുദവി യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.