ജിദ്ദ: ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് ആഘോഷത്തിെൻറ നിറമുള്ള സായാഹ്നം സമ്മാനിച്ച് കോൺസുലേറ്റ് അങ്കണത്തിൽ കേരളോത്സവത്തിന് തുടക്കമായി. കേരളത്തിെൻറ കലയും സംസ്കാരവും പൈതൃകവും മേളിക്കുന്ന പരിപാടിയിലേക്ക് മലയാളി സമൂഹം ഒഴുകിയെത്തി. ആയിരങ്ങളാണ് മേള കാണാനെത്തിയത്. വൈകുന്നേരം നാല് മണിയോടെ തന്നെ നഗരി നിറഞ്ഞൊഴുകി. 6.30 ഒാടെ മുഖ്യാതിഥി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് മേളനഗരിയിലെത്തി. വർണക്കുടകളും താലപ്പൊലിയുമേന്തി അദ്ദേഹത്തെ പൗരാവലി വരവേറ്റു. ജനസഞ്ചയത്തോടൊപ്പം അദ്ദേഹം ഉത്സവനഗരി ചുറ്റിക്കണ്ടു.
പ്രതീകാത്മക ഘോഷയാത്രക്ക് ശേഷം സുധാരാജെൻറ നേതൃത്വത്തിൽ 50 വനിതകൾ അണിനിരന്ന തിരുവാതിരക്കളി നടന്നു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് മേള ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. കേരളീയരിലൂടെ ഇന്ത്യയെ ലോകം അറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ കലയും സംസ്കാരവും പൈതൃകവും സമ്പന്നമാണ്.
സ്ഥിരോൽസാഹികളും കഠിനാധ്വാനികളുമായ മലയാളി സമുഹത്തെ അദ്ദേഹം അഭിനന്ദിച്ചു. സംഘാടക സമിതി ചെയർമാൻ കെ.എം. ശരീഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. അബീർ ഗ്രൂപ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, ഗസ്സൻഫാർ അലി, അഹമ്മദ് പാളയാട്ട് തുടങ്ങിയവർ സംസാരിച്ചു. വി.കെ. എ റഉൗഫ് സ്വാഗതവും കെ.ടി.എ മുനീർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. രാത്രി ൈവകിയും മേള നഗരിയിലേക്ക് കയറാനാവാതെ നൂറ് കണക്കിനാളുകൾ പുറത്ത് കാത്ത് നിൽക്കേണ്ടി വന്നു. മേള ഇന്നും തുടരും. വൈകുന്നേരം നാല് മുതൽ 11 വരെയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.