ജിദ്ദ ഇശൽ കലാവേദി ഡോ. വിനീത പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ഇബ്രാഹീം
ഇരിങ്ങല്ലൂർ ഉപഹാരം കൈമാറുന്നു
ജിദ്ദ ഇശൽ കലാവേദി ഡോ. വിനീത പിള്ളയെ ആദരിച്ചു
ജിദ്ദ: ജിദ്ദയിലെ ഇശൽ കലാവേദി മഹാമാരികാലത്തു പ്രവാസികൾക്ക് തണലായി പ്രവർത്തിച്ച ഡോ. വിനീത പിള്ളയെ ആദരിച്ചു. ശറഫിയ്യ ഇമ്പീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ഡോ. വിനീത പിള്ളക്കുള്ള ഉപഹാരം ഇശൽ കലാവേദി പ്രസിഡന്റ് ഇബ്രാഹീം ഇരിങ്ങല്ലൂർ കൈമാറി. മാധ്യമപ്രവർത്തകരായ സാദിഖലി തുവ്വൂർ, സുൽഫിക്കർ ഒതായി, സംഘാടകൻ ഗഫൂർ ചാലിൽ, ഇശൽ കലാവേദി അംഗങ്ങളായ അബ്ദുൽ മജീദ് നഹ, ഷാജഹാൻ ഗൂഡല്ലൂർ, ജലാൽ തേഞ്ഞിപ്പലം, അഷ്റഫ് പൊന്നാനി, ജമാൽ പേരാമ്പ്ര, അബ്ബാസ് വേങ്ങൂർ, ഫൈസൽ മൊറയൂർ, ഹസീന അഷ്റഫ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ഗാനസന്ധ്യയിൽ ബഷീർ തിരൂർ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹക്കീം അരിമ്പ്ര, അൽ നഷാ അൻവർ, മൻസൂർ നിലമ്പൂർ, ഷബീർ കൊട്ടപ്പുറം, ഫർസാന യാസിർ, ഡോ. മിർസാന, നുഫി ഹാഷിം, റാലിയ റഫീഖ്, ഹസീന അഷ്റഫ്, ബാപ്പുട്ടി, ഇസ്മാഈൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
റിഫു റഫീഖ്, റിഹാബ് സർജാസ്, അൽ റിസ അൻവർ, റീം സർജാസ്, ഇഷാ നഹൽ ജുനൈസ് എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. ഇശൽ കലാവേദി കുടുംബത്തിലേക്ക് പുതുതായി കടന്നുവന്ന കുടുംബങ്ങൾക്ക് പ്രസിഡന്റ് ഇബ്രാഹീം ഇരിങ്ങല്ലൂർ, ചെയർമാൻ ബഷീർ തിരൂർ എന്നിവർ അംഗത്വ ഫോറം വിതരണം ചെയ്തു. ഇബ്രാഹിം കണ്ണൂർ സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ശിഹാബ് പുളിക്കൽ, റിഹാബ് സർജാസ് എന്നിവർ അവതാരകരായിരുന്നു. അൻസിഫ് അബൂബക്കർ, ഗഫൂർ, ശാഹുൽ, അഷ്റഫ് ചെറുകോട്, സാഗർ, സുഹൈർ, സിജി ശാഹുൽ, സാബിറ സാഗർ, സമീറ റഫീഖ്, കദീജ ബഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.