ജിദ്ദ: ‘കാതോർക്കുക സ്രഷ്ടാവിനെ’ എന്ന പ്രമേയത്തിൽ ജിദ്ദാ ദഅ്വ കോഓഡിനേഷൻ കമ്മിറ്റ ി സംഘടിപ്പിക്കുന്ന ഇൻസൈറ്റ് ഇസ്ലാമിക് ‘എക്സിബിഷൻ 2020’ വെള്ളിയാഴ്ച ആരംഭിക്കുമെന് ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. ജിദ്ദ അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമാ യി പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ പോഷക ഘടകം ശറഫിയ്യ എയർലൈൻസ് ഇമ്പാല ഗാർഡനിൽ നടത്തുന്ന പ്രദർശനം ഈ മാസം 17ന് സമാപിക്കും. 80ഓളം സ്ലൈഡുകളും 30ഒാളം വിഷ്വൽ ഇഫക്ടുകളും സ്റ്റിൽ മോഡലുകളും തീം മോഡലുകളും അണിനിരക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി തയാറാക്കിയ പ്രധാന പവിലിയൻ, ഖുർആനിലെ ശാസ്ത്രീയ പരാമർശങ്ങളും ഇസ്ലാം ശാസ്ത്രത്തിന് നൽകിയ സംഭാവനകളും പരിചയപ്പെടുത്തുന്ന സയൻസ് പവിലിയൻ, സദാചാര മൂല്യങ്ങളും ധാർമികതയും മാനവികതയുടെ സന്ദേശങ്ങളും പകരുന്ന മോറൽ പവിലിയൻ, സ്റ്റുഡൻറ്സ് ആക്ടിവിറ്റി റൂം, കൗൺസിലിങ് സെൻറർ, ബുക്സ്റ്റാൾ, കിയോസ്കുകൾ തുടങ്ങിയവയും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 4.30ന് ശൈഖ് അബ്ദുറഹ്മാൻ അൽഈദാൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും. കുട്ടികൾക്ക് കളറിങ് മത്സരം, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ; പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ പ്രഫ. ഹാരിസ് ബിൻ സാലിമിെൻറ പ്രഭാഷണം എന്നിവയും നടക്കും. തിങ്കളാഴ്ച രാത്രി 8.30ന് ജനാധിപത്യം, മതനിരപേക്ഷത, ഫാഷിസം എന്ന വിഷയത്തിൽ കെ.എം. ഷാജി എം.എൽ.എ പ്രഭാഷണം നടത്തും. ഞായറാഴ്ച രാത്രി 8.30ന് ടീൻസ് മീറ്റ്, ചൊവ്വാഴ്ച ഡോ. ഷഹീർ നേതൃത്വം നൽകുന്ന ആരോഗ്യവിചാരം, ബുധനാഴ്ച സായന്തന സംവേദനം, വ്യാഴാഴ്ച ഇസ്ലാമും വിമർശനങ്ങളും എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ എന്നിവ നടക്കും. 17ന് നടക്കുന്ന സമാപന സമ്മേളനം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന ദിവസം വൈകീട്ട് നാലു മുതൽ രാത്രി ഒന്നു വരെ, ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 12 വരെ, ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സ്കൂൾ കുട്ടികൾക്കും, വൈകീട്ട് നാലു മുതൽ രാത്രി 12.30 വരെ പൊതുജനങ്ങൾക്കുമായിരിക്കും പ്രവേശനം. സമാപന ദിവസം ഉച്ചക്ക് ഒന്നു മുതൽ രാത്രി ഒന്നു വരെ പ്രദർശനമുണ്ടായിരിക്കും. കുടുംബങ്ങൾക്ക് ശനിയാഴ്ച വൈകീട്ട് നാലു മുതൽ എട്ടു വരെയും ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് 6.30 മുതൽ രാത്രി 9.30 വരെയുമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 0509299816, 0563975344, 0560282977 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, ഹുസൈൻ ജമാൽ ചുങ്കത്തറ, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ജമാൽ വാഴക്കാട്, നബീൽ പാലപ്പെറ്റ, മുഹമ്മദ് ജമാൽ പെരിന്തൽമണ്ണ, മുഹമ്മദ് റിയാസ്, ഹാഫിസ് മുഹമ്മദ് ഇഖ്ബാൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.