ജിദ്ദ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർത്ഥി കാനഡയിൽ കോളേജ്‌ യൂനിയൻ സെക്രട്ടറി

ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവവിദ്യാർത്ഥിയായിരുന്ന മലപ്പുറം എടവണ്ണ സ്വദേശി സയാൻ സാക്കിർ കാനഡയിൽ കോളേജ് യൂനിയൻ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. ഒണ്ടാരിയോ പ്രവിശ്യയിൽ ലണ്ടൻ നഗരത്തിലെ ഫാൻഷോ കോളേജിൽ വിദ്യാർത്ഥി യൂനിയൻ കാബിനറ്റിലെ മൂന്ന് സ്ഥാനങ്ങളിൽ ഒന്നായ സെക്രട്ടറിയായാണ് വിദ്യാർത്ഥിയെ തിരഞ്ഞെടുത്തത്.

 

കോളേജിന്‍റെ ചരിത്രത്തിൽ ഇത് രണ്ടാം പ്രാവശ്യമാണ് കാനഡക്കാരനല്ലാത്ത വിദ്യാർത്ഥി ഈ പദവിയിലെത്തുന്നത്. സെക്രട്ടറി പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി എന്ന ബഹുമതിക്ക് കൂടി സയാൻ സാക്കിർ അർഹനായി. 20,000 ത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ കഴിഞ്ഞ മാസം നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 പേരാണ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ഇവരിൽനിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് എട്ട് അംഗങ്ങളുള്ള വിദ്യാർത്ഥി പ്രതിനിധി കൗൺസിലിലേക്കും അവരിൽ നിന്നും സെക്രട്ടറിയായും സയാൻ തിരഞ്ഞെടുക്കപ്പെട്ടത്.

ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യൻ ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണയുടെയും ആയിഷ ലൈലയുടെയും മകനായ സയാൻ കഴിഞ്ഞ വർഷമാണ് ജിദ്ദ ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിന് കാനഡയിലെത്തിയത്. ഫാൻഷോ കോളേജിൽ ഫൈനാൻസ് ആൻഡ് ബിസിനസ് മാനേജ്‌മ​െൻറ് ഡിഗ്രി വിദ്യാർത്ഥിയാണ് സയാൻ. നേരത്തെ ജിദ്ദ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ അസിസ്റ്റൻറ് ഹെഡ് ബോയിയായും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യൻ കമ്മിറ്റിക്ക് കിഴിലെ ജവഹർ ബാലജന വേദി പ്രസിഡന്‍റായും സയാൻ സാക്കിർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    
News Summary - Jeddah Indian School alumnus Secretary of College Union in Canada-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.