?????? ????????????? ??????? ????? ??? ?????????????????????????????

വ​ർ​ണ​ങ്ങ​ളി​ൽ കു​ളി​ച്ച്​ യു​വ​ത; ജി​ദ്ദ ക​ള​ര്‍ റ​ണ്ണി​ൽ 10,000 പേ​ർ

ജി​ദ്ദ: വി​നോ​ദ​പ​രി​പാ​ടി​ക​ളു​ടെ വ​ര​വ​റി​യി​ച്ച്​ ജി​ദ്ദ​യി​ലും ക​ള​ർ റ​ൺ സം​ഘ​ടി​പ്പി​ച്ചു. സൗ​ദി​യ ി​ലേ​ക്ക് മി​ക​ച്ച വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​റ​ല്‍ എ​ൻ​റ​ര്‍ടൈ​ന്‍മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വ​ർ​ണ​ങ്ങ​ളി​ൽ കു​ളി​ച്ച കൂ​ട്ട​യോ​ട്ടം. ക​ഴി​ഞ്ഞ മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ അ​ല്‍ ഖോ​ബാ​റി​ലാ​ണ് സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ക​ള​ര്‍ റ​ണ്ണി​ന് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച റി​യാ​ദി​ലും ക​ള​ര്‍ റ​ൺ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് ജി​ദ്ദ​യി​ലും ന​ട​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 10,000ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ജി​ദ്ദ​യി​ലെ കോ​ർ​ണി​ഷി​ൽ ന​ട​ന്ന ക​ള​ർ റ​ണ്ണി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ന്‍കൂ​ട്ടി ഫീ​സ​ട​ച്ച് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം. അ​ഞ്ച്കി​ലോ​മീ​റ്റ​റാ​ണ് ക​ള​ര്‍ റ​ണ്‍ കൂ​ട്ട​യോ​ട്ട​ത്തി​​െൻറ ദൈ​ർ​ഘ്യം. ഓ​രോ കി​ലോ​മീ​റ്റ​റി​ലും പ്ര​ത്യേ​കം സ്ഥാ​പി​ച്ച ക​വാ​ട​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ പ​ച്ച, മ​ഞ്ഞ, ഓ​റ​ഞ്ച്, പി​ങ്ക് തു​ട​ങ്ങി​യ വ​ർ​ണ​ങ്ങ​ൾ വി​ത​റി സം​ഘാ​ട​ക​ർ കൂ​ട്ട​യോ​ട്ട
സം​ഘ​ത്തെ സ്വീ​ക​രി​ക്കും. ഫി​നി​ഷി​ങ്​ പോ​യ​ൻ​റി​ലെ​ത്തി​യ​വ​ർ സം​ഗീ​ത​ത്തി​​െൻറ താ​ള​ത്തി​നൊ​ത്ത് വ​ർ​ണ​ങ്ങ​ൾ വാ​രി​വി​ത​റി​യും, നൃ​ത്തം ചെ​യ്തും പ​രി​പാ​ടി ആ​സ്വ​ദി​ച്ചു.
Tags:    
News Summary - jeddah colour run-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.