ഷാഫി മഞ്ചേരി (സെക്ര.), ഷാഫി മഞ്ചേരി (സെക്ര.), ഷാജഹാൻ പാലത്തിങ്ങൽ (ട്രഷ.)
ജിദ്ദ: ജിദ്ദ ബ്രദേഴ്‌സ് ക്ലബ് (ജെ.ബി.സി) വിപുലമായ പരിപാടികളോടെ ഒമ്പതാം വാർഷികം ആഘോഷിച്ചു. ഹരാസാത്തിലെ ടൈറ്റാനിയ വില്ലയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളും കളിക്കാർക്കുമൊപ്പം ജിദ്ദയിലെ മറ്റു വ്യക്തിത്വങ്ങളും പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ഫസൽറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഫി മഞ്ചേരി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ആലങ്ങാടൻ മുഖ്യാതിഥിയായി സദസ്സിനെ അഭിസംബോധന ചെയ്തു.
ക്ലബ് നടത്തിയ സാമൂഹ്യ സേവനങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചതോടൊപ്പം മികച്ച പ്രവർത്തകർക്കുള്ള ഉപഹാരങ്ങളും കൈമാറി. ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ട്രഷറർ ഷാജഹാൻ പാലത്തിങ്ങൽ സ്വാഗതം പറഞ്ഞു. പരിപാടിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഫസൽറഹ്‌മാൻ (പ്രസി.), ഷാഫി മഞ്ചേരി (സെക്ര.), ഷാജഹാൻ പാലത്തിങ്ങൽ (ട്രഷ.), ഖാലിദ് കോട്ടപ്പുറം, ഷിബിൻ അമ്മിനിക്കാട്, ലുക്മാൻ വെള്ളുവമ്പ്രം, നിസ്നു ഹുസൈൻ, റിയാസ് നിലംബൂർ, വി.കെ സാദിഖ്, എം.പി നാഇഫ്, കെ.വി സൽമാൻ, അൻസാർ ചേളാരി (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.