ജിദ്ദ അന്താരാഷ്​ട്ര പുസ്​തകമേളക്ക്​ ഇന്ന്​ അരങ്ങുണരും

ജിദ്ദ: മൂന്നാമത്​ ജിദ്ദ അന്താരാഷ്​ട്ര പുസ്​തകമേള ഇന്ന്​ വൈകു​ന്നേരം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്യും. ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ, സാംസ്​കാരിക വാർത്ത വകുപ്പ്​ മന്ത്രി ഡോ. അവാദ്​ അൽഅവാദ്​ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. 3.5 ദശലക്ഷം പുസ്​തകങ്ങളുമായി 42 ഒാളം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 500 ലധികം പ്രസാധകൾ ഇത്തവണ മേളയിൽ പ​​െങ്കടുക്കും. 142 ഒാളം പ്രസാധകർ ആദ്യമായാണ്​ പ​െങ്കടുക്കുന്നത്​. മേളയോട്​ അനുബന്ധിച്ച്​ കലാസാംസ്​കാരിക രംഗത്തെ പ്രമുഖരെ ആദരിക്കുന്നതടക്കം 60 ഒാളം സാംസ്​കാരിക പരിപാടികളും അരങ്ങേറും. 

അബ്​ഹുർ തീരത്ത്​ 27500 സ്​ക്വയർ മീറ്ററിലാണ്​​ വേദി ഒരുക്കിയിരിക്കുന്നത്.  മുൻവർഷത്തേക്കാൾ 35 ശതമാനം കൂടുതൽ സ്​ഥലം ഉണ്ട്​​​. സന്ദർശകർക്കാവ​ശ്യമായ സൗകര്യങ്ങളും സ്​ഥലത്ത്​ ഒരുക്കിയിട്ടുണ്ട്​. മേളയുടെ അവസാനഘട്ട ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം ജിദ്ദ ഗവർണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ മിശഅൽ ബിൻ മാജിദ്​ സന്ദർശിച്ചു വിലയിരുത്തി. പത്ത്​ ദിവസം നീണ്ടു നിൽക്കും.

Tags:    
News Summary - jeddah book fest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.