സൗദിയ വിമാനയാത്ര വഴിയിൽ മുടങ്ങി; യാത്രക്കാർ ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്നു

ജിദ്ദ: ദമ്മാമിൽ നിന്ന് ബംഗളരുവിലേക്ക് സൗദി എയർലൈൻസ് വിമാനത്തിൽ പുറപ്പെട്ട 35 ഒാളം യാത്രക്കാർ രണ്ടു ദിവസമായി ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ദമ്മാമിൽ നിന്ന് ബംഗളരുവിലേക്ക് സൗദി എയർലൈൻസ് വിമാനത്തിൽ ടിക് കറ്റ് എടുത്തവരാണ് വഴിയിൽ കുടുങ്ങിയത്. കൂടുതൽ പേരും കർണാടക സ്വദേശികളാണ്.

കഴിഞ്ഞ രണ്ടാം തിയതി രാത്രി ഏഴ്മണി ക്ക് ബംഗളുരുവിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിൽ പോവേണ്ടവരാണ് സ്ത്രീകളും കൈകുഞ്ഞുങ്ങളും രോഗികളുമുൾപെടെയുള്ളവർ. ഇ വർ ചൊവ്വാഴ്ച ഉച്ചക്ക് 2.45 ദമ്മാമിൽ നിന്ന് സൗദിയ വിമാനത്തിൽ ജിദ്ദയിലേക്ക് പുറപ്പെട്ടു. 4.30 ജിദ്ദയിലിറങ്ങേണ്ട വി മാനം പക്ഷെ ത്വാഇഫ് വിമാനത്താവളത്തിലാണ് ലാൻറ് ചെയ്തത്. ത്വാഇഫിൽ നിന്ന് അന്ന് രാത്രി 7.30 ന് ജിദ്ദ വിമാനത്താവളത്തിലെത്തിച്ചു. അപ്പോഴേക്കും ബംഗളുരു വിമാനം പുറപ്പെട്ടു എന്നാണ് അറിഞ്ഞതെന്ന് യാത്രക്കാർ പറയുന്നു. പിന്നീട് മറ്റ് വിമാനങ്ങളിൽ നാട്ടിലെത്തിക്കാമെന്ന് അധികൃതർ പറഞ്ഞു.

യാത്രക്കാരെ സ്വകാര്യ ഹോട്ടലുകളിലേക്ക് മാറ്റി. രണ്ടു ദിവസമായി ഇൗ യാത്രക്കാർ അനിശ്ചിതമായ കാത്തിരിപ്പിലാണ്. ഇതിനിടെ പല തവണ വിമാനത്താവളത്തിൽ കൊണ്ടുപോയി തിരിച്ച് ഹോട്ടലിലാക്കി. എപ്പോൾ ഏത് വിമാനത്തിൽ നാട്ടിലെത്തുമെന്ന് കൃത്യമായി പറയാൻ അധികൃതർക്കാവുന്നില്ല. യാത്രക്കാരുടെ കൂട്ടത്തിൽ കുടുതലും സ്ത്രീകളാണ്.

കുട്ടികൾ പലരും രോഗം മൂലം കഷ്ടപ്പെടുന്നു. ഹൃദ്രോഗം മൂലം ബുദ്ധിമ്മുട്ടുന്നവർ വരെ കൂട്ടത്തിലുണ്ട്. ഇവർക്ക് വേണ്ട ചികിത്സയൊന്നും അധികൃതർ ലഭ്യമാക്കിയില്ല എന്ന പരാതിയുണ്ട്. ഇവരുടെ ലഗേജ് നാട്ടിലെത്തിച്ചുവെന്നാണ് അധികൃതർ പറയുന്നത്. ബോർഡിങ് നടപടികൾ കഴിഞ്ഞതിനാൽ ഹാൻഡ് ബാഗ് മാത്രമാണ് യാത്രക്കാരുടെ കൈവശമുള്ളത്. ആവശ്യത്തിന് വസ്ത്രം മാറാൻ പോലും സാധിക്കുന്നില്ല.

വ്യാഴാഴ്ച ഇവരെ താമസിപ്പിച്ചത് വേറെ ഒരു ഹോട്ടലിലാണ്. അവിടെ ഭക്ഷണം വെള്ളം എന്നിവ ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഏതാനും ചിലർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനായിട്ടുണ്ട്. ചിലർ സ്വന്തം നിലയിൽ ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ചു. ഒമ്പതാം തിയതിക്കകം എല്ലാവരെയും എത്തിക്കാമെന്നാണ് അധികൃതർ പറയുന്നത്.

ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യാത്രക്കാർ. ഇവരുടെ വിഷയത്തിൽ ആരും ഇടപെടാനില്ലാത്ത അവസ്ഥയാണ്. ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ തങ്ങളുടെ വിഷയത്തിൽ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags:    
News Summary - jeddah- Bangalore Saudia Flight Delayed -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.