ഫീ കുടിശിക അടക്കൽ: ജിദ്ദ ഇന്ത്യൻ സ്‌കൂൾ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ

ജിദ്ദ: കോവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തി​െൻറ കർശന ന ിർദേശം നിലനിൽക്കെ ജിദ്ദ ഇന്ത്യൻ സ്‌കൂൾ ഫീ കൗണ്ടറുകളുടെ പ്രവർത്തനത്തെക്കുറിച്ചു രക്ഷിതാക്കൾക്ക് പരാതി. ഈ മാസ ം 19ന് മുമ്പായി വിദ്യാർഥികളുടെ കുടിശികയായ മുഴുവൻ ഫീസും അടച്ചു തീർക്കണമെന്നും വീഴ്ച വരുത്തുന്ന വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുമെന്നുമുള്ള മൊബൈൽ മെസേജ് ഇൗ മാസം 15 നാണ് രക്ഷിതാക്കൾക്ക് ലഭിക്കുന്നത്.

അതിനാൽ തന്നെ കുടിശ്ശിക വരുത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഒന്നിച്ചു സ്കൂളിലെത്തി ഫീസ് അടക്കാൻ ശ്രമിക്കുന്നത് കൂടുതൽ പേർ ഒരുമിച്ചുകൂടുന്നതിനും തിരക്കിനും കരണമായിരിക്കുകയാണ്. ഫീ കൗണ്ടറുകളിലെ സൗകര്യങ്ങളാവട്ടെ വളരെ പരിമിതവും. വളരെ ഇടുങ്ങിയ വഴിയിലൂടെ വരിയായി നിന്ന് ഫീസ് അടച്ച് അതെ വഴിയിലൂടെത്തന്നെ തിരിച്ചും മടങ്ങണം. സ്ത്രീകളടക്കമുള്ള രക്ഷിതാക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.

പലപ്പോഴും ഒരാൾ മാത്രമാണ് ഫീസ് സ്വീകരിക്കാനായി കൗണ്ടറിൽ ഉള്ളത്. ഇത് രക്ഷിതാക്കളെ കുറെസമയം വരിയിൽ നിർത്തുന്നു. ഓൺലൈൻ വഴി ഫീ അടക്കാൻ നേരത്തെയുണ്ടായിരുന്ന സൗകര്യം ഇപ്പോൾ നിലവിലില്ലാത്തതിനാൽ ഫീ കൗണ്ടറിൽ നേരിട്ടെത്തുകയല്ലാതെ മറ്റു മാർഗമില്ല. ജനങ്ങൾ ഒരുമിച്ചു കൂടുന്നിടത്ത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചു മാത്രമേ ക്യൂ സിസ്റ്റം പോലും പാടുള്ളൂ എന്ന ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശം നിലവിലുള്ളപ്പോഴാണ് പതിനായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരു മാനദണ്ഡവും പാലിക്കാതെ ആളുകളെ കുത്തിത്തിരുകി ക്യൂ നിർത്തിക്കൊണ്ടുള്ള സ്‌കൂൾ അധികൃതരുടെ അശാസ്ത്രീയ ഫീസ് കളക്ഷൻ.

ഇത് രക്ഷിതാക്കളോട് ചെയ്യുന്ന ക്രൂരതയാണെന്നും നിലവിലെ സാഹചര്യത്തിൽ ക്യൂ സിസ്റ്റം പാടെ ഒഴിവാക്കേണ്ടതാണെന്നും കുടിശിക അടയ്ക്കാൻ മതിയായ സമയം അനുവദിക്കണമെന്നും കുറച്ചുകൂടി വിശാലമായി ക്ലാസ് മുറികളോ മറ്റോ സജ്ജീകരിച്ചുകൊണ്ട് ഫീ കുടിശിക അടക്കാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Jedda school fee collection-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.