ജിദ്ദ: ജിദ്ദ മേഖലയിൽ കർഫ്യൂ ഇളവ് ഭാഗികമായി പിൻവലിച്ച പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ 15 ദിവസത്തേക്ക് പൊതുമേഖലക്ക് അവധി നൽകി. സ്വകാര്യ മേഖലയിൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ മാത്രം ജോലി. ഇൗ 15 ദിവസവും ഉച്ചക്ക് ശേഷം മൂന്ന് മുതൽ പുലർച്ചെ ആറ് വരെ കർഫ്യു ഏർപ്പെടുത്തിയതിനെ തുടർന്ന് മാനവിഭവ ശേഷി മന്ത്രാലയം ജോലിക്ക് ആളുകൾ ഹാജരാകുന്നത് സംബന്ധിച്ച് പുതിയ വിശദീകരണം പുറത്തിറക്കി.
1. ജിദ്ദ മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലിക്ക് വരേണ്ടതില്ല. വകുപ്പു മേധാവികളും അവർക്ക് മുകളിലുള്ള ഉദ്യോഗസ്ഥരും മാത്രം ഹാജരായാൽ മതി. മക്ക മേഖലയിൽ പൊതുമേഖല ജീവനക്കാർക്കും അവധി തുടരും. മറ്റ് മേഖലകളിലെ പൊതുമേഖല സ്ഥാപനങ്ങളിലുള്ള മൊത്തം ജീവനക്കാരിൽ 50 ശതമാനം വരെ ജോലിക്കെത്തിയാൽ മതിയാകും. ബാക്കിയുള്ളവർ വിദൂര സാേങ്കതിക സംവിധാനത്തിലിരുന്നു ജോലി ചെയ്യണം.
2. സ്വകാര്യമേഖലയിൽ ജിദ്ദ ഒഴികെയുള്ള മേഖലകളിൽ നിലവിലുള്ള പോലെ ജോലി തുടരും. ജിദ്ദയിൽ ഉച്ചക്ക് ശേഷം മൂന്ന് വരെ മാത്രം ജോലി ചെയ്താൽ മതിയാകും.
കോവിഡ് വ്യാപനം തടയാൻ ദേശീയ രോഗ പ്രതിരോധ കൺട്രോൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ആരോഗ്യ മുൻകരുതൽ പ്രോേട്ടാകോളുകൾ ഗവൺമെൻറ്, സ്വകാര്യ മേഖലയിലെ ജീവനക്കാർ മുഴുവൻ പാലിക്കണം. അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് സ്ഥാപനം നടത്തിപ്പുകാരും വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും മാനവിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.