യാംബു: രണ്ടുമാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് അൽ റൈസിൽ മരിച്ച തിരുവനന്തപുരം സ്വദേശി മാൻചാരി തിരുമലപിതരം വീട്ടിലെ സുരേഷിെൻറ (53) മൃതദേഹം കോൺസുലേറ്റിെൻറ ഇടപെടൽമൂലം ഒടുവിൽ നാട്ടിലെത്തി. മരിക്കുന്നതിെൻറ മൂന്നാഴ്ച മുമ്പ് മാത്രം പുതിയ വിസയിൽ ഗൾഫിലെത്തിയ സുരേഷിന് ഇഖാമയോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.
സ്പോൺസർ രേഖകൾ ശരിയാക്കിയെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാൻ തയാറാവാത്തതോടെ നടപടികൾ വൈകി. ഇദ്ദേഹം സൗദിയിലെത്തിയിട്ട് 23 ദിവസമേ ആയിട്ടുള്ളൂവെന്നും വൻതുക ഇതിനകം തന്നെ ചെലവുവന്നതിനാൽ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ചെലവുകൂടി വഹിക്കാൻ തയാറെല്ലന്നുമായിരുന്നു സ്പോൺസറുടെ നിലപാട്. അതിനാൽ ഇക്കാര്യത്തിൽ കോൺസുലേറ്റ് ഇടപെടണമെന്ന വാർത്ത ‘ഗൾഫ് മാധ്യമം’ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് കോൺസുലേറ്റ് വിഷയത്തിൽ ഇടപെടുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള മുഴുവൻ ചെലവും വഹിക്കുകയുമായിരുന്നു.
മദീന, അബഹ പ്രദേശങ്ങളിലെ സി.സി.ഡബ്ല്യു അംഗങ്ങളും ബദ്റിലെയും മറ്റും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
അൽ റൈസിൽ മരിച്ച സുരേഷിെൻറ മൃതദേഹം ബദ്ർ ഹോസ്പിറ്റലിൽ ഒരുമാസം സൂക്ഷിച്ചശേഷം മദീനയിലെ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു.
ബീനയാണ് സുരേഷിെൻറ ഭാര്യ. മക്കൾ: ആദിത്യ, മാളവിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.