റിയാദ്: സൗദി പാസ്പോര്‍ട്ട് വിഭാഗത്തിെൻറ (ജവാസാത്ത്) കീഴിലെ 21 സേവനങ്ങള്‍ക്ക് മറ്റൊരാളെ വകാലത്ത് ഏല്‍പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന വകാലത്ത് സംവിധാനത്തില്‍ ഏല്‍പിക്കപ്പെടുന്നയാള്‍ സ്വദേശിയായിരിക്കണമെന്ന് നിബന്ധനയുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വ്യക്തികളുടെ സേവനത്തിന് ആരംഭിച്ച ‘അബ്ഷിര്‍’ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വകാലത്ത് സേവനം ഉപയോഗപ്പെടുത്താനാവുക. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെൻററുമായി സഹകരിച്ചാണ് പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതെന്ന് ജവാസാത്ത് വൃത്തങ്ങള്‍ പറഞ്ഞു. ഇഖാമ എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, ഏറ്റുവാങ്ങല്‍, റീ-എന്‍ട്രി വിസ അടിക്കലും റദ്ദ് ചെയ്യലും, ഫൈനല്‍ എക്സിറ്റ് വിസ അടിക്കലും റദ്ദ് ചെയ്യലും, ഇഖാമ നഷ്ടപ്പെട്ടത് അറിയിക്കല്‍, വിദേശികളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയിക്കല്‍, ഹുറൂബ് രേഖപ്പെടുത്തല്‍, ഇഖാമയില്‍ പുതിയ ആശ്രിതരെ ചേര്‍ക്കല്‍, വേര്‍പ്പെടുത്തല്‍, പ്രഫഷന്‍ മാറല്‍, പുതിയ പാസ്പോര്‍ട്ടിലേക്ക് വിവരകൈമാറ്റം, സന്ദര്‍ശനവിസ പുതുക്കല്‍, സ്വദേശികളുടെ പാസ്പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍, കൈപറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം സ്വദേശിയായ മറ്റൊരാളെ വകാലത്ത് ഏല്‍പിക്കാനാവുമെന്ന് ജവാസാത്ത് വൃത്തങ്ങള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.