റിയാദിനെ ഇളക്കിമറിച്ച്​  ജാസ്​ഫെസ്​റ്റിവൽ

റിയാദ്​: സംഗീത പ്രേമികളെ യൂറോപ്യൻ ഗ്രമീണ താളങ്ങളിൽ ലയിപ്പിച്ച്​ റിയാദിൽ ജാസ്​ഫെസ്​റ്റിവലിന്​ തുടക്കം. മൂന്ന്​ ദിനം നീളുന്ന ജാസ്​ വിരുന്ന്​ ആസ്വദിക്കാൻ ആയിരങ്ങളാണ്​ റിയാദ്​ ഇൻറർ കോണ്ടിനൻറൽ  ഹോട്ടലിലേക്ക്​ ഒഴുകി വന്നത്​. വ്യാഴാഴ്​ചയാണ്​ റിയാദിലെ ആദ്യ ജാസ്​ഫെസ്​റ്റിവലിന്​ തുടക്കം കുറിച്ചത്​. 

2000 ത്തോളം പേർ സംഗീതവിരുന്ന്​ ആസ്വദിക്കാനെത്തിയതായി  സംഘാടകരായ ടൈം എൻറർടെയിൻമ​െൻറ്​ സി.ഇ.ഒ ഒബാദ്​ അവാദ്​ പറഞ്ഞു. ഒരാഴ്​ച മുമ്പാണ്​ പരിപാടിയുടെ അറിയിപ്പ്​ പുറത്ത്​ വന്നത്​. സംഗീതാസ്വാദകരുടെയിടയിൽ വലിയ പ്രചാരമാണ്​ പരിപാടിക്ക്​ ലഭിച്ചത്​. ജാസ്​ പ്രേമികൾക്ക്​ അപൂർവാവസരമാണ്​  റിയാദിലൊരുങ്ങിയതെന്ന്​ ആസ്വാദകർ പ്രതികരിച്ചു. യു.എസ്​, ബ്രിട്ടൺ, മിഡിലീസ്​റ്റ്​ വാദ്യസംഘങ്ങളാണ്​ വിസമയ നിമിഷങ്ങൾ ഒരുക്കുന്നത്​. ഇഷ്​ട ഭക്ഷണം ആസ്വദിച്ചുകൊണ്ട്​ സംഗീതം ആസ്വദിക്കാനുള്ള അവസരമാണ്​  സംഘാടകർ ഒരുക്കിയത്​. സൗദി എൻറർടെയിൻമ​െൻറ്​ അഥോറിറ്റിയുടെ അംഗീകാരത്തോടെയാണ്​ പരിപാടി. 

Tags:    
News Summary - jas festival-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.