ജിദ്ദ: അമരമ്പലം പഞ്ചയാത്ത് പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികം ‘ജാപ്പ ഫെസ്റ്റ് 2017’ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം അൽനൂർ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹന്നദ് അൽ രിഫാഇ ഉദ്ഘാടനം ചെയ്തു.
സീക്കോ ഹംസയെ ഫാത്തിമ ഗ്രൂപ്പ് എം.ഡി സൈഫുദ്ദീൻ പൊന്നാടയണിയിച്ചു. കംഫർട് ട്രാവൽ എം.ഡി അബ്ദുറഹ്മാൻ കാവുങ്ങൽ ഉപഹാരം നൽകി. മുഖ്യ രക്ഷാധികാരി ഹുസൈൻ ചുള്ളിയോടിനും, ജലീൽ മാടമ്പ്രക്കും ചടങ്ങിൽ ഉപഹാരം നൽകി. ഹസൈൻ ഇല്ലിക്കൽ ആശംസ നേർന്നു.
ഫുട്ബാൾ ടൂർണമെൻറിലെ വിജയികളായ ചുള്ളിയോട് ടീമിന് കെ.വി അബ്ദുല്ലയും വടംവലി വിജയികളായ പാറക്കപ്പാടം ടീമിന് അബു ചുള്ളിയോടും ട്രോഫികൾ നൽകി. ബെസ്റ്റ് പ്ലെയർ ജിൻഷാദ് ഇല്ലിക്കൽ , ബെസ്റ്റ് ഗോൾ കീപ്പർ സക്കീർ ഇല്ലിക്കൽ, ടോപ് സ്‌കോറർ നസീബ് എന്നിവർക്ക് ട്രോഫികൾ നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും പഞ്ചായത്തിലെ യുവ ഗായകർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. അഹ്‌ദാബ് സ്‌കൂൾ അധ്യാപകൻ സജീർ ഇല്ലിക്കൽ മത്സരങ്ങൾ നിയന്ത്രിച്ചു. .
ട്രെഷറർ മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു, സെക്രട്ടറി ടി.പി മുനീർ സ്വാഗതവും ടി.പി ജംഷീർ നന്ദിയും പറഞ്ഞു. അനീഷ് തട്ടിയെക്കൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.