റിയാദ്: ജനാദിരിയ ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയനിൽ സ്പൈസസ് ബോർഡ് ഒരുക്കിയ സ്റ്റാളിൽ സുഗന്ധദ്രവ്യങ്ങളുടെ പ്രദർശനത്തിനും വിൽപനക്കും മികച്ച പ്രതികരണം. ഇന്ത്യൻ ഏലക്കായുടെ വിവിധ വകഭേദങ്ങളാണ് അറബ് സന്ദർശകരെ ആകർഷിക്കുന്നതെന്ന് സ്റ്റാളിന് നേതൃത്വം നൽകുന്ന സ്പൈസസ് ബോർഡ് പബ്ലിക്കേഷൻ എഡിറ്റർ ഡോ.വി ശ്രീകുമാർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ശുദ്ധവും തത്തപ്പച്ച നിറവുമുള്ള ഇന്ത്യൻ ഏലക്കായക്കാണ് സൗദി അറേബ്യയിൽ പ്രിയം.
അറബികളുടെ ‘വി.െഎ.പി’ പാനീയമായ കഹ്വയിലെ പ്രധാനചേരുവയാണ് ഇന്ത്യൻ ഏലക്കായ. 2018^ൽ 275 കോടിയോളം രൂപയുടെ ഏലക്കായ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് കയറ്റി അയച്ചതായി അദ്ദേഹം പറഞ്ഞു. 2500 മെട്രിക് ടൺ ഏലക്കായാണ് ഇൗ വർഷം കയറ്റിയയച്ചത്. കയറ്റുമതി ഇൗ വർഷം 4000 െമട്രിക് ടൺ കവിയുമെന്നാണ് പ്രതീക്ഷ. 2015^16 ൽ 3897.59 മെട്രിക് ടൺ ടൺ ഏലക്കായ സൗദിയിലേക്ക് കയറ്റിയയച്ചു എന്നാണ് കണക്ക്. സൗദികൾക്ക് പ്രിയപ്പെട്ട മറ്റൊരു സുഗന്ധദ്രവ്യം മഞ്ഞളാണ്. ഇൗ വർഷം 5257.16 മെട്രിക് ടൺ ഇന്ത്യൻ മഞ്ഞളാണ് കടൽ കടന്ന് സൗദി അറേബ്യയിലെത്തിയത്.
കഴിഞ്ഞ വർഷമിത് 4105 മെട്രിക് ടൺ ആയിരുന്നു. ഇന്ത്യൻ ജീരകത്തിനും കറിപ്പൊടികൾക്കും സൗദി പ്രധാനമാർക്കറ്റാണ് എന്ന് ഡോ. സുനിൽ കുമാർ പറഞ്ഞു.
ഡോ. ജയതിലക് സ്പൈസസ് ബോർഡ് ചെയർമാനായ ശേഷം ഗ്വാട്ടി മലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏലം കള്ളക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞതായും ഇന്ത്യയുടെ തനത് ഉൽപന്നം വിപണിയിൽ വിശ്വാസ്യതയോടെ എത്തിക്കാനും സാധിച്ചു എന്ന് ഡോ. ശ്രീകുമാർ പറഞ്ഞു.
സ്പൈസസ് ബോർഡ് സീനിയർ ഫീൽഡ് ഒാഫിസർ മുഹമ്മദ് ഷമീർ ചെറിയത്തും ജനാദിരിയ ഫെസ്റ്റിവലിൽ പെങ്കടുക്കാനെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.